തിരുവനന്തപുരം: പ്രമുഖ ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂ മിനി ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കി. ഇന്ത്യയിലെ ആദ്യ എക്സ്ക്ലൊാസെവ് മിനി ഡീലര്‍ഷിപ്പായി മുംബൈ ലിങ്കിങ് റോഡിലുള്ള ഇന്‍ഫിനിറ്റി കാര്‍സിനെ നിയമിച്ചു. മിനി വിപണിയിലെത്തുന്ന നൂറാമത്തെ രാജ്യമാണ് ഇന്ത്യ.
കംപ്ലീറ്റ്ലി ബില്‍ഡ് അപ് യൂണിറ്റായി ഇന്ത്യയില്‍ ലഭ്യമാവുന്ന മിനിക്ക് മിനി, മിനി കണ്‍വെര്‍ട്ടിബിള്‍, മിനി കണ്ട്രിമാന് എന്നിങ്ങനെ മൂന്ന് മോഡലുകളാണുള്ളത്.
മികച്ച കാര്യക്ഷമതയും പ്രീമിയം ക്വാളിറ്റിയും സംയോജിക്കുന്ന കാറാണ് മിനി. ഓപ്പണ്‍ എയര്‍ മോട്ടോറിങ്ങിന്റെ ഫീലിങ് പരിപൂര്‍ണമായി പകര്‍ന്നു നല്കുന്ന മോഡലാണ് മിനി കണ്‍വെര്‍ട്ടിബിള്‍. ഓട്ടോ ട്രാന്സ്മിഷനോടുകൂടിയ ശക്തിയേറിയ സിക്സ് – സ്പീഡ് പെട്രോള്‍ എന്‍ജിനാണ് മിനിയുടെ കരുത്ത്.
25,50,000 മുതല്‍ 35,90,000 രൂപ വരെയാണ് വിവിധ മിനി മോഡലുകളുടെ എക്സ് ഷോറും വില. മിനിയുടെ വിപണനത്തിനായി മാത്രം പ്രത്യേക ഡീലര്‍ നെറ്റ്വര്ക്കിനാണ് ബിഎംഡബ്ല്യൂ പദ്ധതിയിടുന്നത്. ഈ വര്‍ഷം തന്നെ ദല്‍ഹിയില്‍ രണ്ട് ഡീലര്‍ഷിപ്പുകള്‍ കൂടി തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: