ബെയ്ജിങ്: ഐ ഫോണ്‍ വാങ്ങാനായി യുവാവ് സ്വന്തം വൃക്ക വിറ്റ സംഭവവുമായി ബന്ധപ്പെട്ട് ചൈനയില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. അറസ്റ്റിലായവരില്‍ പതിനേഴുകാരനായ യുവാവിന് ശസ്ത്രക്രിയ നടത്തിയ സര്‍ജനും ഉണ്ട്.
35,000 ഡോളറിനാണ് വൃക്കവ്യാപാരം നടന്നത്. ഓണ്‍ ലൈന്‍ ചാറ്റിങ് വഴിയാണ് വൃക്കവാണിഭ റാക്കറ്റ് ഈ യുവാവിനെ കണ്ടെത്തിയത്. മകന്റെ കയ്യിലെ പുതിയ ഐപാഡ് ശ്രദ്ധയില്‍പ്പെട്ട അമ്മ ചോദ്യം ചെയ്തപ്പോഴാണ് വൃക്കദാനത്തിന്റെ കഥ പുറത്തായത്.
ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ചൈനയില്‍ വളരെ പ്രശസ്തമാണ്. പക്ഷെ ഈ ഉല്‍പ്പന്നങ്ങള്‍ ചൈനയിലെ ജനങ്ങള്‍ക്ക് വാങ്ങിക്കാന്‍ കഴിയുന്നവിലയില് ഒരുങ്ങുന്നതല്ല. 633 ഡോളര്‍ മുതലാണ് ഐഫോണുകളുടെ വില ആരംഭിക്കുന്നത്. 474 ഡോളര്‍ മുതലാണ് ഐ പാഡുകളുടെ വില ആരംഭിക്കുന്നത്. അതേസമയം, വൃക്ക ആരാണ് വാങ്ങിയതെന്നോ, പണം നല്‍കിയത് ആരാണെന്നോ എന്നതു സംബന്ധിച്ച് ഒരു വിവരങ്ങളും പുറത്തു വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: