ടെഹ്റാന്: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ചൈനീസ് ചരക്ക് കപ്പലിലെ 28 ജീവനക്കാരെയും മോചിപ്പിച്ചതായി ചൈനീസ് എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഇറാനിലെ തെക്കന്‍ തുറമുഖ നഗരമായ ഛബഹറില് വച്ച് വെള്ളിയാഴ്ചയാണ് ചൈനീസ് ചരക്ക് കപ്പല്‍ സിയംഗ് ഹുമെന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. ഷാങ്ന്ഘായില്നിന്ന് ഇറാനിലെ ഇവാം വൊമൈനിയിലേക്ക് പോവുകയായിരുന്നു കപ്പല്‍. പനാമ രജിസ്ട്രേഷനിലുള്ള കപ്പലാണ് തട്ടിയെടുത്തത്. ചൈനയിലെ നന്‍ജിങ് ഒക്കണ് കപ്പല്‍ നിര്‍മാണക്കമ്പനിയാണ് കപ്പല്‍ നിര്‍മിച്ചിരിക്കുന്നത്. കപ്പല്‍ തട്ടിയെടുക്കുന്ന സമയത്ത് ഒമ്പത് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരാണ് കപ്പലിലുണ്ടായിരുന്നത്. തോക്ക് ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് ബോട്ട് തട്ടിയെടുത്തതെന്ന് മോചിപ്പിച്ച ജീവനക്കാര്‍ വെളിപ്പെടുത്തി.
അതേസമയം, കടല്‍ക്കൊള്ളക്കാരുടെ കൈയില്‍നിന്നും ഇവരെ മോചിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നിരുന്നതായും കപ്പല്‍ തിരിച്ചേല്പ്പിച്ചതിനുശേഷം കൊള്ളക്കാര്‍ കീഴടക്കണമെന്നും ഇറാന് സേന വ്യക്തമാക്കിയിരുന്നു. കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ചൈനീസ് എംബസി ഇറാന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായി ചൈനീസ് അംബാസിഡര്‍ യു ഹോങ്ങ് യാങ്ങ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: