പള്ളൂരുത്തി: ഉത്സവത്തിന് ആനയെ കൊടുക്കാമെന്നേറ്റ ബുക്കിംഗ് ഏജന്റ് പോലീസ് കസ്റ്റഡിയില്‍. ഉത്സവത്തിന് രാവിലെ മൂന്നാനയെ കിട്ടാന്‍ കഴിയാതെ ഉത്സവാഘോഷ കമ്മറ്റിക്കാര് അങ്കലാപ്പിലായി.
എളമക്കര പേരണ്ടൂര്‍ ബാലഭദ്രദേവീക്ഷേത്രത്തിലെ ഉത്സവാഘോഷ കമ്മറ്റിയാണ് തട്ടിപ്പിനിരയായത്. വ്യാഴാഴ്ച നടക്കുന്ന ഉത്സവത്തിനായി പള്ളുരുത്തി സ്വദേശിയായ സന്തോഷ് എന്നയാളാണ് ഏജന്റായി പ്രവര്‍ത്തിച്ചത്. ഇന്നലെ രാലിലെ 7മണിക്ക് 3 ആനയെ ഉത്സവത്തിനു നല്കാന് 7500 കരാര്‍ ചെയ്തതനുസരിച്ച് കമ്മറ്റിക്കാരില്‍ നിന്ന് ഇയാള്‍ 48,000 അഡ്വാന്‍സ് വാങ്ങിയിരുന്നു. രാവിലെ 7 മുതല്‍ കമ്മറ്റിക്കാര് ഇയാളുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് പ്രകോപിതരായ കമ്മറ്റിക്കാരും നാട്ടുകാരും പള്ളുരുത്തിയിലെത്തി ഏജന്റിനെ കയ്യോടെ പിടികൂടി പേരണ്ടൂര്‍ കൊണ്ടുപോയി കെട്ടിയിട്ടുവത്രെ. ഒരു പ്രാവശ്യം ഇയാള്‍ രക്ഷപ്പെട്ട് തോടു ചാടികടന്നെങ്കിലും വീണ്ടും നാട്ടുകാര്‍ ഇയാളെ ബന്ധച്ചു. തുടര്‍ന്ന് ചാനലുകാരെയും പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കളമശ്ശേരി പോലീസ് ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്തു. രാവിലെ പള്ളുരുത്തിയിലെത്തിയ കമ്മറ്റിക്കാര് പള്ളുരുത്തി പോലീസിലും പരാതിനല്‍കിയതായി അറിയുന്നു. പള്ളുരുത്തി പോലീസിലും പരാതി കിട്ടിയതോടെ വൈകിട്ട് കളമശ്ശേരിയില്‍ നിന്ന് പള്ളുരുത്തി പോലീസ് ഇയാളെ ഏറ്റുവാങ്ങി അന്വേഷണം തുടരുകയാണ്.
സന്തോഷ് എന്നും ഡയമണ്‍ എന്നു പല പേരില്‍ അറിയപ്പെടുന്ന യുവാവ് തട്ടിപ്പു വീരനാണെന്നറിയുന്നു. ഗുണ്ടാസംഘത്തിലും ഉള്‍പ്പെട്ടയാളാണ് യുവാവ് എന്നും പറയുന്നു. ഇതിനിടെ സമയത്ത് ആനയെകിട്ടാതിരുന്ന ഉത്സവകമ്മറ്റിക്കാര്‍ അടിയന്തിരമായി 1,60,000 രൂപ മുടക്കിയാണ് 3 ആനകളെ സംഘടിപ്പിച്ചതെന്നും തങ്ങള്‍ക്ക് നഷ്ടപരിഹാരം കിട്ടണമെന്നുമാണ് കമ്മറ്റിക്കാരുടെ ആവശ്യം. ഇതുപോലുള്ള നിരവധി തട്ടിപ്പുള്ളയാളായതിനാല് അന്വേഷണം നീളുമെന്നും അറസ്റ്റ് വൈകുമെന്നുമാണ് പോലീസിന്റെ ഭാക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: