ബീജിങ്: തര്‍ക്ക പ്രദേശമായ തെക്കന്‍ ചൈന കടലില്‍ എണ്ണ ഖാനനം നടത്തിയാല്‍ ഇന്ത്യ കനത്ത വില നല്‍കേണ്ടി വരുമെന്ന് ചൈന. കമ്പോഡിയയില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ ഈ വിഷയം ഉയര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് ചൈനയുടെ ഇത്തരത്തിലുള്ള പ്രതികരണം വന്നിരിക്കുന്നത്. തങ്ങളുടെ സമുദ്ര പ്രദേശത്ത് യാതൊരുവിധ സംയുക്ത സംരംഭവും തുടങ്ങാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൗത്ത് ചൈനയുടെ ചെയര്മാന് വു ഷികുന് പറഞ്ഞു. തെക്കന്‍ ചൈന കടലില്‍ വിയറ്റ്നാം ഓയില്‍ കമ്പനിയും ഇന്ത്യയുടെ ഒഎന്‍ജിസി വിദേശും ചേര്‍ന്ന് എണ്ണ പര്യവേഷണം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വു ഷികുന് പ്രതികരിച്ചത്. ആസിയാന്‍ ഉച്ചകോടിയില്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ചൈന ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തെക്കന്‍ ചൈന കടലിലെ 52 ദ്വീപുകളുടെ അധികാരത്തെച്ചൊല്ലി ചൈന, വിയറ്റ്നാം, മലേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും തര്‍ക്കത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: