ന്യൂദല്‍ഹി: രാജ്യത്ത് വിധവകളും വിവാഹമോചനം നേടിയവരും ബന്ധം വേര്‍പെടുത്തിയവരും ഏറ്റവുമധികം ഉള്ളത് തമിഴ്നാട്ടിലാണെന്ന് റിപ്പോര്‍ട്ട്. 8.8 ശതമാനമാണ് ഇവരുള്ളത്. അതേസമയം, 4.1 ശതമാനമുള്ള ദല്‍ഹിയിലാണ് ഏറ്റവും കുറവ്. 2010 ലെ മാത്രം കണക്കനുസരിച്ച് മഹാരാഷ്ട്ര അഞ്ചാം സ്ഥാനത്താണ്.
രജിസ്ട്രാര്‍ ജനറല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിച്ച പട്ടികയനുസരിച്ച് 2010 ല്‍ രാജ്യത്ത് 10 നും അതിനുമുകളിലും പ്രായമുള്ളവരില്‍ ഏഴ് ശതമാനം പേര് വിധവകളും വിവാഹമോചനം നേടിയവരും പിരിഞ്ഞു കഴിയുന്നവരുമാണ്. ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ ബന്ധം വേര്പ്പെടുത്തിയവരുടെ എണ്ണം വളരെ കൂടുതലാണ്. 8.2 ശതമാനമാണ് ഈ സംസ്ഥാനങ്ങളില്‍ ഇവരുള്ളത്. തൊട്ടുപുറകെ ഒഡീഷ (7.2 ശതമാനം) ഹിമാചല്‍പ്രദേശ് (7.1 ശതമാനം), മഹാരാഷ്ട്ര (7 ശതമാനം) എന്നിവയാണ്.
ബന്ധം പിരിഞ്ഞു പുരുഷന്മാര് ഏറ്റവുമധികം ഉത്തര്‍പ്രദേശിലാണ്. ഇവര്‍ 37 ശതമാനം വരും. തൊട്ടു പുറകെ പഞ്ചാബ് (3.4 ശതമാനം), ഗുജറാത്ത്, മധ്യപ്രദേശ് (3.3 ശതമാനം) അതേസമയം ബന്ധം വേര്‍പിരിഞ്ഞ സ്ത്രീകള്‍ ഏറ്റവുമധികമുള്ളത് തമിഴ്നാട്ടിലാണ്. 14.5 ശതമാനമാണ് ഇവരുടെ നിരക്ക്. കര്‍ണാടക (14.2 ശതമാനം) കേരളം (14 ശതമാനം) ആന്ധ്രാപ്രദേശ് (13.6 ശതമാനം) മഹാരാഷ്ട്ര (11.7 ശതമാനം) എന്നിങ്ങനെയാണ് മറ്റു നിരക്കുകള്‍.
കണക്കനുസരിച്ച് പശ്ചിമബംഗാളില്‍ ബന്ധം വേര്‍പെടുത്തിയ പുരുഷന്മാരുടെ (1.9 ശതമാനം)എണ്ണത്തേക്കാളും സ്ത്രീകളുടെ എണ്ണം (11.4 ശതമാനം)ആറിരട്ടിയാണ്. മറ്റു പല സംസ്ഥാനങ്ങളിലെ സ്ഥിതിയും ഇതുതന്നെയാണ്.
ആസ്സാമിലാകട്ടെ ഇത്തരം പുരുഷന്മാര് 2.3 ശതമാനവും സ്ത്രീകള്‍ 9.6 ശതമാനവുമാണ്. ഹിമാചല്‍പ്രദേശില്‍ ഈ വിഭാഗത്തില്‍പ്പെടുന്ന പുരുഷന്മാര് 32 ശതമാനവും സ്ത്രീകള്‍ 10.8 ശതമാനവുമാണ്. കേരളത്തിലാകട്ടെ 1.8 ശതമാനം പുരുഷന്മാരും 14 ശതമാനം സ്ത്രീകളുമാണ് ഉള്ളത്. മഹാരാഷ്ട്രയില്‍ പുരുഷ നിരക്ക് 2.4 ശതമാനവും സ്ത്രീകളുടേത് 11.7 ശതമാനവുമാണ്. ഒഡീഷയിലാകട്ടെ പുരുഷ-സ്ത്രീ നിരക്ക് യഥാക്രമം 3.1 ശതമാനവും 11.2 ശതമാനവുമാണ്. 2010 ലെ കണക്കനുസരിച്ച് വിവാഹിതരായവര്‍ 57.7 ശതമാനമാണ്. അതേസമയം 35.9 ശതമാനം പേര് വിവാഹം വേണ്ടെന്ന് വച്ചവരാണ്. ജമ്മുകാശ്മീരിലാണ് ഏറ്റവുമധികം പേര് വിവാഹം വേണ്ടെന്ന് വച്ചിരിക്കുന്നത്. 45.4 ശതമാനം വരും ഇവര്‍. ഏറ്റവും കുറവ് ആന്ധ്രാപ്രദേശിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: