മലപ്പുറം ജില്ലയില്‍ തിരൂര്‍ ആണ് പ്രസിദ്ധമായ ഈ ക്ഷേത്രം. മനോഹരമായ ഈ ക്ഷേത്രം പണികഴിപ്പിച്ചത് ചേരാമന്‍ പെരുമാള്‍ ആണ്.ക്ഷേത്രത്തിന് മുന്നില്‍ അതിവിശാലമായ ചിറ കാണാം. നിറകവിഞ്ഞ് ഒഴുകുന്ന ചിറയില്‍ നീലജലം ആണ്.
ഗജ പ്രതിഷ്ഠ ശ്രീകോവിലില്‍ ഉയരത്തിലാണ്. അതിലാണ് സ്വയംഭൂലിംഗം. മഹാദേവന് ധ്യാനവസ്ഥയിലുള്ളഭാവം.സോപാനത്തിലും മണ്ഡപത്തിലും നന്ദികേശനുമുണ്ട്. ചുറ്റമ്പലത്തില്‍ ഗണപതി, വിഷ്ണു, പരശുരാമന്‍ എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്. ചുറ്റമ്പലത്തിന് വെളിയില്‍ അതിമഹാകാളാന്‍, നാഗങ്ങള്‍,വേട്ടയ്‌ക്കരന്‍, പത്നീസമേതനായി ധര്‍മശാസ്താവ് എന്നിവരും ഉണ്ട്.
പുലര്‍ച്ച രണ്ടരയ്‌ക്കാണ് നടതുറക്കുന്നത്. അഞ്ചുപൂജ.മൂന്നര മുതല്‍ നാലവരെയുള്ള സമയത്താണ് അടച്ചുപൂജ.വിശിഷ്ടമായ ഈ ശക്തിപൂജ ശിവശക്തിഐക്യരൂപത്തെ സന്തോഷിപ്പിക്കുന്നു. ഇത്തരം പൂജ ക്ഷേത്രത്തില്‍ അപൂര്‍വമാണ്. പാര്‍വ്വതി പരമേശ്വരന്മാര്‍ക്ക് ഒന്നിച്ചുള്ള പായസനിവേദ്യം ഉണ്ടാകും.നാഴിയരിയ്‌ക്ക് അഞ്ചുകിലോ ശര്‍ക്കരകൊണ്ട് ഉണ്ടാക്കുന്ന ഈ അത്യപൂര്‍വനേദ്യത്തിന് ശര്‍ക്കരപൂജയെന്ന് പറയും.ഇവിടെ പടഹാദി ഉത്സവമാണ്.തുലാം മാസത്തില്‍ കറുത്ത സപ്തതി മുതല്‍ കറുത്തവാവു വരെ എട്ടുദിവസം കേരളത്തിലെ പ്രശസ്തവാദ്യക്കാരെല്ലാം തൃക്കണ്ടിയൂരപ്പന് മുമ്പില്‍ കൊട്ടാന്‍ എത്തും.ഇവിടത്തെ ഉത്സവത്തിന് ആന പതിവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: