ന്യൂദല്‍ഹി: സൈന്യത്തിലേക്ക് നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങാന്‍ കോഴ വാഗ്ദാനമുണ്ടായ സംഭവത്തെക്കുറിച്ചുള്ള വിശദീകരണത്തിന് കരസേനാ മേധാവി ജന. വി.കെ. സിംഗ് കൂടുതല്‍ സമയം തേടി. നിലവാരം കുറഞ്ഞ ടാട്രാ ട്രക്കുകള്‍ സൈന്യത്തില്‍ ഉള്‍പ്പെടുത്താന്‍ ചില ലോബികള്‍ 14 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന കരസേനാ മേധാവിയുടെ ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന സിബിഐ അദ്ദേഹത്തോട് ചില കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. സാക്ഷികളും തെളിവുകളും ഉള്‍പ്പെടെ രേഖാമൂലമുള്ള തെളിവുകളാണ് അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടിരുന്നത്.
ഇതിനിടെ, ടാട്ര ട്രക്ക് ഇടപാടില്‍ ആരോപണവിധേയനായ വെക്ട്ര ഗ്രൂപ്പ് മേധാവി രവി ഋഷിയെ സിബിഐ വീണ്ടും ചോദ്യംചെയ്തു. കേസുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: