ഒക്ലാന്‍ഡ്: കാലിഫോര്‍ണിയയിലെ ഓയികോസ് സര്‍വകലാശാലയിലെ ഒരു ക്രിസ്ത്യന്‍ കോളേജിലുണ്ടായ വെടിവെയ്പ്പില്‍ ഏഴ് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 43 കാരനായ വണ്‍ ജൊ എന്നയാളെയാണ് പോലീസ് പിടികൂടിയത്. യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു ഇയാള്‍ എന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി.
മുന്‍ വിദ്യാര്‍ത്ഥിയായ ജൊ ഓയ്കോസ് യൂണിവേഴ്സിറ്റിയിലെ ക്ലാസ് റൂമില്‍ വെച്ചാണ് കൂട്ടക്കൊല നടത്തിയത്. അതിരാവിലെ കോളേജിലെത്തിയ ജൊ രണ്ട് ക്ലാസ് റൂമുകളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നെന്ന് ഇന്ത്യന്‍ വംശജനായ പോള്‍ സിങ് വ്യക്തമാക്കി.
സംഭവത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് ഏഷ്യന്‍ വംശജനായ ജോയെ പിടികൂടാനായത്. കൂട്ടക്കൊലക്കുശേഷം ഒരു ഷോപ്പിംഗ് സെന്ററിലെത്തി ഒളിവില്‍ പാര്‍ക്കുകയായിരുന്നു ഇയാള്‍.
അതേസമയം കഴിഞ്ഞമാസം ഓഹിയോയിലെ സ്കൂളിലുണ്ടായ വെടിവെയ്പ്പില്‍ മൂന്നുപേര്‍ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: