മുംബൈ/ന്യൂദല്‍ഹി: ഏറ്റവുമധികം കാന്‍സര്‍മൂലമുള്ള മരണം നടക്കുന്നത് ഇന്ത്യന്‍ യുവജനങ്ങള്ക്കിടയിലെന്ന് റിപ്പോര്‍ട്ട്. പുകയില ഉപയോഗം വഴി ഉണ്ടാകുന്ന കാന്‍സര്‍ മൂലം 1.2 ലക്ഷം ഇന്ത്യന്‍ ചെറുപ്പക്കാര്‍ കൊല്ലപ്പെടുന്നു. രണ്ട് പ്രധാന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കാന്‍സര്‍ പിടിപെടാനുള്ള പ്രധാന കാരണം പുകയില ഉപയോഗമാണെന്നും അതിന്റെ പരിണിതഫലമായാണ് 40% പുരുഷന്മാരും കാന്‍സര്‍ ബാധിതരായി മരണപ്പെടുന്നതെന്ന് ഇതില്‍ പഠനം നടത്തിയ ലാന്‍സെറ്റും ലോക പുകയില അറ്റ്ലസും വ്യക്തമാക്കുന്നു. 80 ശതമാനം വായിലുണ്ടാകുന്ന കാന്‍സറിന് പ്രധാന കാരണം പുകയില ഉപയോഗം മൂലമുള്ളതാണെന്ന് ലോകശ്വാസകോശ ഫൗണ്ടേഷന് പറയുന്നു.
പഠനമനുസരിച്ച് അഞ്ചിലൊരു ശതമാനം പേര് മരിക്കുന്നതും പുകയില ഉപയോഗം മൂലമാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ചെറുപ്പക്കാരില്‍ എങ്ങനെയാണ് കാന്‍സര്‍ ഉണ്ടാകുന്നത് എന്ന കാര്യം ഈ പഠനത്തില്‍ എടുത്തുകാണിക്കുന്നു.
ചെറുപ്പക്കാരാണ് ഏറ്റവും കൂടുതല്‍ പുകയില ഉപയോഗിക്കുന്നതെന്നും എല്ലാത്തരത്തിലുമുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടും ഇത് കുറയ്ക്കുവാന്‍ കഴിഞ്ഞില്ലെന്ന് ഡിആര്‍ഡി ഡബ്ല്യുഎച്ച്ഒ വക്താവ് ഡോക്ടര്‍ പൂനം കഹേത്ര പല്‍സിങ് പറഞ്ഞു. കാന്‍സര്‍ നിരക്ക് ഏറ്റവുമധികം ഉള്ളത് വടക്ക്-കിഴക്കന്‍ സ്ഥലങ്ങളിലാണ്. സ്ത്രീകളില്‍ 20 ശതമാനം പേരും മരിക്കുന്നത് സെര്‍വിക്കല്‍ ക്യാന്‍സര്‍ മൂലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: