ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരനും ലഷ്കറെ തയിബ തലവനുമായ ഹാഫിസ് മുഹമ്മദ് സയീദിനെ പിടികൂടുന്നതിന് യുഎസ് ഒരു കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ചു. ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ യുഎസ് സ്റ്റേറ്റ് അണ്ടര്‍സെക്രട്ടറി വെന്‍ഡി ഷെര്‍മാനാണ് ഇക്കര്യം വെളിപ്പെടുത്തിയത്.
സയീദിനെക്കൂടാതെ ലഷ്കര്‍ സഹസ്ഥാപകനും സയീദിന്റെ ബന്ധുവുമായ അബ്ദുല്‍ റഹ്മാന് മാക്കിക്ക് മുപ്പത് ലക്ഷം ഡോളറിന്റെ ഇനാമും പ്രഖ്യാപിച്ചു. പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയ്ക്കൊപ്പം മുംബൈ സ്ഫോടനത്തിന് പിന്നില്‍ ലഷ്കറെ തയിബയും സയീദും പ്രധാനപങ്കു വഹിച്ചതായി സൂചന ലഭിച്ചിരുന്നു.
അല്‍ ഖ്വയിടയുടെ പുതിയ തലവനായ അയ്മന് അല്‍സവാഹിരിയുടെ തലയ്ക്ക് രണ്ടര കോടി രൂപയാണ് യുഎസ് ഇനാം പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: