ന്യൂദല്‍ഹി: ശമ്പള കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് പെയിലറ്റുമാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. പെയിലറ്റുമാര്ക്ക് നാളെ മുതല്‍ ശമ്പളാം നല്കിത്തുടങ്ങുമെന്ന് കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യ ഇന്നലെ അറിയിച്ചിരുന്നു.
ഇന്ന് രാത്രി എട്ട് മണിക്കുള്ളില്‍ ശമ്പളം നല്കിയില്ലെങ്ങില് ജോലിക്ക് കയറില്ലെന്ന് പൈലറ്റുമാര്‍ അന്ത്യശാസനം നല്‍കിയിരുന്നു. ശമ്പാളം വൈകിയതില്‍ പ്രതിശേധിച്ച് പൈലറ്റുമാരും മറ്റ് ജീവനക്കരും ഇന്ന് ജോലിക്ക് കയറിയിരുന്നില്ല. ഇതേത്തുടര്‍ന്ന് കിംഗ്ഫിഷറിന്റെ നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: