ഇസ്ലാമാബാദ്: പാക്-ചൈന ബന്ധം കൂടുതല്‍ ദൃഢമാകുമെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി. ചൈനയുടെ ഗസ്തൗസില്‍ ചൈനാ എക്സിക്യൂട്ടീവ് വൈസ് പ്രീമിയര്‍ ലികിക്വങ്ങുമായുള്ള കൂടിക്കാഴ്ചയിലാണ് ചൈനയുടെ സുഹൃത്തുക്കളെല്ലാം പാക്കിസ്ഥാന്റെ സുഹൃത്തുക്കളാണെന്നും ചൈനയുടെ ശത്രുക്കള്‍ തങ്ങളുടെയും ശത്രുക്കളാണെന്ന് ഗിലാനി വ്യക്തമാക്കിയത്. പാക്കിസ്ഥാന്റെ ദേശീയവും അന്തര്ദേശീയവുമായുള്ള ബന്ധങ്ങളെ ചൈന അനുകൂലിക്കാറുണ്ടെന്ന് ഗിലാനി പറഞ്ഞു.
പാക്കിസ്ഥാനില്‍ താമസിക്കുന്ന ചൈനക്കാരുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ്. അമേരിക്കക്ക് മുന്നില്‍ പാക്കിസ്ഥാന്റെ പരമാധികാരം അടിയറ വെക്കില്ല, ഗിലാനി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: