ഇസ്ലാമാബാദ്: നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുകയും താമസിക്കുകയും ചെയ്തതിന് കൊല്ലപ്പെട്ട അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദന്റെ മൂന്ന് വിധവകള്‍ക്കും രണ്ട് കുട്ടികള്‍ക്കും തടവ് ശിക്ഷ. 45 ദിവസത്തെ ജയില്വാസമനുഭവിക്കാനാണ് കോടതി ഉത്തരവ്.
കഴിഞ്ഞ മെയില്‍ യുഎസ് സൈനികാക്രമണത്തില്‍ അബോട്ടാബാദിലെ വസതിയില്‍ വച്ചാണ് ലാദന് കൊല്ലപ്പെടുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം നാലുവര്‍ഷം ലാദന് ഇവിടെ താമസിച്ചിരുന്നു. മാര്‍ച്ച് മൂന്നിനാണ് ഇവരെ ഔദ്യോഗികമായി പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രണ്ടാഴ്ചയോളം ജയിലില്‍ കഴിഞ്ഞ ഇവരെ സ്വന്തം രാജ്യത്തേക്ക് നാടുകടത്തുകയായിരുന്നു.
സ്വന്തം രാജ്യമായ സൗദിഅറേബ്യയിലേക്ക് പ്രവേശിക്കുവാനുള്ള അനുമതി നല്‍കിയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. എന്നാല്‍ രാജ്യതാല്‍പ്പര്യം ഹനിക്കുന്ന തരത്തിലുള്ള പെരുമാറ്റം സൗദിഅറേബ്യയിലെ ലാദന്റെ പൗരത്വം റദ്ദാക്കിയിരുന്നു. ലാദന്റെ കുടുംബാംഗങ്ങള്‍ 110 ഡോളര്‍ പിഴയടക്കാനും ഉത്തരവായിട്ടുണ്ടെന്ന് അഭിഭാഷകന് മുഹമ്മദ് അമീര്‍ വ്യക്തമാക്കി. കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് പദ്ധതിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ലാദന്റെ ഭാര്യയില്‍നിന്നും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ലാദന് പാക്കിസ്ഥാനിലുടനീളം അഞ്ച് വീടുകളില്‍ താമസിച്ചിരുന്നതായും കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: