മൂവാറ്റുപുഴ: ഓട്ടോ ഡ്രൈവറായ ആര് എസ് എസ് പ്രവര്‍ത്തകനെ നാലംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. വെള്ളൂര്‍ക്കുന്നം കരോട്ട് മഠത്തില്‍ കെ. എസ്.അനൂപ്(27)നെയാണ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ അനൂപിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 10മണിയോടെ ഇ ഇ സി മാര്‍ക്കറ്റ് റോഡില്‍ വച്ചായിരുന്നു അക്രമം. വെള്ളൂര്‍ക്കുന്നത്തു നിന്നും നിരപ്പിലേക്ക് അജ്ഞാതന്‍ ഓട്ടം വിളിച്ച് കൊണ്ടുപോകും വഴി ഇ ഇ സി മാര്‍ക്കററ് റോഡില്‍ വണ്ടി നിര്‍ത്താന്‍ പറയുകയും വണ്ടിയില്‍ നിന്നറങ്ങിയ അജ്ഞാതന്‍ അനൂപിനെ വലിച്ച് പുറത്തിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിനിടയില്‍ മറ്റൊരു ഓട്ടോയിലെത്തിയ മൂന്നംഗ സംഘവും മര്‍ദ്ദനത്തില്‍ ചേര്‍ന്നു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം സമീപത്തെ ഓടയില്‍ തള്ളി. അനൂപിന്റെ ഓട്ടോറിക്ഷ തല്ലിതകര്‍ത്ത സംഘം വന്ന ഓട്ടോയില്‍ മടങ്ങി.
തന്നെ സി ഐ ടി യുക്കാരായ ബിജു, വാസു, ജോസ് എന്നിവരുള്‍പ്പടെയുള്ള നാലംഗം സംഘമാണ് മര്‍ദ്ദിച്ചതെന്ന് അനൂപ് പരാതിയില്‍ പറഞ്ഞിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
മൂവാറ്റുപുഴ നഗരത്തിലെ ഓട്ടോ സ്റ്റാന്‍ഡുകളില്‍ സി ഐടി യു തൊഴിലാളികളുടെ ആധിപത്യം വ്യാപകമായതോടെ മറ്റ് രാഷ്ട്രീയ ഇതര സംഘടനകളുടെ തൊഴിലാളികള്‍ക്ക് ഓട്ടോസ്റ്റാന്റില്‍ പ്രവേശിക്കുവാന്‍ സമ്മതിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. അനധികൃതമായി ഓട്ടോസ്റ്റാന്‍ഡുകള്‍ കൈയ്യടക്കി വാഴുന്ന ഈ സംഘത്തിന്റെ ആക്രമണം വ്യാപകമാണെന്ന് ഓട്ടോ തൊഴിലാളികള്‍ തന്നെ പറയുന്നു. ആശുപത്രികള്‍, വ്യാപാര സ്ഥാപനങ്ങള്‍, തീയേറ്ററുകള്‍ തുടങ്ങിയവയുടെ മുന്നില്‍ ഓട്ടോസ്റ്റാന്‍ഡുകള്‍ സ്ഥാപിച്ച് സി ഐ ടി യു ആധിപത്യം ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ഇവിടങ്ങളില്‍ മറ്റ് യൂണിയനുകളില്പെട്ടവരുടെ ഓട്ടോ സ്റ്റാന്‍ഡില്‍ കയറ്റുവാനൊ, ഓട്ടം പോകുവാനൊ സമ്മതിക്കാതെ മര്‍ദ്ദിക്കുന്നത് പതിവാണ്. സി ഐ ടി യുവിന്റെ ഓട്ടൊ തൊഴിലാളി യൂണിയന് നേതൃത്വം കൊടുക്കുന്നതും ഗുണ്ടാ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും സി പി എമ്മിന്റെ നേതാക്കളും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: