ബെയ്ജിംഗ്: ഇന്റര്‍നെറ്റില്‍ തെറ്റായ വാര്‍ത്തകള്‍ നല്കിയ കുറ്റത്തിന് 1065പേരെ ചൈനീസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. പട്ടാള അട്ടിമറിയുടെ ഭാഗമായി ബെയ്ജിങ്ങില്‍ സൈനിക വാഹനങ്ങള്‍ കടന്നുവെന്ന് പ്രചരിപ്പിച്ച 16 വെബ്സൈറ്റുകളും അടച്ചുപൂട്ടിയിട്ടുണ്ട്. മൈക്രോ ബ്ലോഗിംഗ് സൈറ്റുകള്‍ വഴി സര്‍ക്കാരിനെതിരെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയാണ് ചൈന നടപടിയെടുത്തത്.
ഒരുമാസത്തിലേറെയായി രാജ്യവ്യാപകമായി നടത്തിയ തിരച്ചിലില്‍ ഇത്തരം 2,80,000 ഓളം സന്ദേശങ്ങള്‍ എടുത്തു കളഞ്ഞിട്ടുണ്ട്. ചൈനയില്‍ 30കോടി ഉപയോക്താക്കളുള്ള മൈക്രോബ്ലോഗിങ് രംഗത്ത് കഴിഞ്ഞയാഴ്ചയാണ് സൈനിക നീക്കത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവിനെപുറത്താക്കിയശേഷം ബെയ്ജിങ്ങില്‍ സൈനിക നടപടി തുടങ്ങിയെന്നായിരുന്നു സന്ദേശം. ഈ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്ത ആറുപേരും പിടിയിലായിട്ടുണ്ട്. ഇതില്‍ പങ്കാളികളായവര്‍ ശിക്ഷിക്കപ്പെടുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നടപടിയെത്തുടര്‍ന്ന് ംലശയല.രീാ, ി.ൂൂ.രീാ എന്നീ രണ്ട് പ്രമുഖ മൈക്രോബ്ലോഗിങ് വെബ്സൈറ്റുകള്‍ അഭിപ്രായം രേഖപ്പെടുത്തുവാനുള്ള സംവിധാനം തല്ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. പൊതുജനത്തിനിടയില്‍ മോശം സ്വാധീനം സൃഷ്ടിക്കുന്ന പ്രചാരണങ്ങള്‍ തടയാന്‍ കഴിഞ്ഞില്ലെന്ന കാരണത്താലാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്ന് രാജ്യത്തെ ദേശീയ ഇന്റര്‍നെറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: