യാങ്കൂണ്‍: മ്യാന്മര് ഉപതെരഞ്ഞെടുപ്പില്‍ ജനാധിപത്യ നേതാവ് ആങ്ങ് സാന്‍ സൂകിക്ക് വിജയം. തെക്കന്‍ ഏഷ്യന്‍ രാജ്യമായ മ്യാന്മറിലെ പട്ടാള ഭരണ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി മാറുകയാണ് സൂകിയുടെ വിജയം.
ആയിരക്കണക്കിന് വരുന്ന പ്രവര്‍ത്തകര്‍ ഹര്‍ഷാരവത്തോടെയാണ് സൂകിയുടെ വിജയ വാര്‍ത്ത ആഘോഷിച്ചത്. 44 സീറ്റില്‍ സൂകിയുടെ എന്‍.ഡി.എ പാര്‍ട്ടി മത്സരിച്ചിരുന്നു. കനത്ത സുരക്ഷ വലയത്തിലാണു തെരഞ്ഞെടുപ്പു നടക്കുന്നത്. സൈനിക ഭരണകൂടത്തിനെതിരെ മികച്ച വിജയം നേടാമെന്ന പ്രതീക്ഷയിലായിരുന്നു സൂകി. അതേസമയം ഉപതെരഞ്ഞെടുപ്പു രീതിയില്‍ ക്രമക്കേടുണ്ടെന്ന് അവര്‍ ആരോപിച്ചു.
1990, 2010 പൊതു തെരഞ്ഞെടുപ്പു വേളകളില്‍ സൂകിയെ ഭരണകൂടം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. 1990ല്‍ സൂകിയുടെ പാര്‍ട്ടി വന്‍ വിജയം നേടിയെങ്കിലും അധികാരത്തിലെത്താന്‍ കഴിഞ്ഞില്ല. വീട്ടുതടങ്കലില്‍ നിന്നു മോചിതയായ ശേഷം രാജ്യത്തുടനീളം സഞ്ചരിച്ചു ജനങ്ങളുടെ പിന്തുണ തേടി. രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കാനും സൂകിയുമായി ചര്‍ച്ച നടത്താനും ഭരണകൂടം തയാറായി.
തെരഞ്ഞെടുപ്പു നിരീക്ഷിക്കാന്‍ യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളിലെ പ്രതിനിധികള്‍ മ്യാന്മാറിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: