അലക്സാന്‍ഡ്രിയ: പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുമായുള്ള തന്റെ ബന്ധം മൂടിവെച്ചതിന് കാശ്മീരി വിഘടനവാദി ഗുലാം നബി ഫായിക്ക് രണ്ട്വര്‍ഷത്തെ ജയില്‍ശിക്ഷ. യുഎസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുപത് വര്‍ഷമായി ഐഎസ്ഐയുടെ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിക്കുകയായിരുന്നു ഗുലാം നബി ഫായി. അമേരിക്കന്‍ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ‘കാശ്മീരി അമേരിക്കന്‍ കൗണ്‍സില്‍’ എന്ന സര്‍ക്കാര്‍ ഇതര സംഘടനയുടെ തലവനായിരുന്നു ഫായ്. പാക്കിസ്ഥാന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്നും ഐഎസ്ഐ അംഗങ്ങളില്‍നിന്നുമാണ് യഥാര്‍ത്ഥത്തില്‍ സംഘടനക്ക് സാമ്പത്തികസഹായം ലഭിച്ചിരുന്നതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.
ഫായിക് ഐഎസ്ഐ പണം നല്‍കുക മാത്രമല്ല ചെയ്തതെന്നും സംഘടനയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. കാശ്മീര്‍ വിഷയത്തില്‍ അമേരിക്കയെ സ്വാധീനിക്കുന്നതിനുവേണ്ടി പാക്കിസ്ഥാനില്‍നിന്നും ലഭിച്ച 3.5 മില്യണ്‍ ഡോളര്‍ സഹായം മറച്ചുവെക്കാന്‍ ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂട്ടര്‍ സൂചിപ്പിച്ചു.
ഇരുപതുവര്‍ഷം കാശ്മീരി അമേരിക്കന്‍ കൗണ്‍സിലിനുവേണ്ടി പ്രവര്‍ത്തിച്ച ഫായ് പാക്കിസ്ഥാന് ഇന്റലിജന്‍സിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് യുഎസ് അറ്റോര്‍ണി നീല്‍ മാക്ബ്രെഡ് പറഞ്ഞു. യുഎസ് നീതിന്യായ വ്യവസ്ഥയോട് ഫായ് കളവ് പറയുകയായിരുന്നുവെന്നും കാശ്മീരില്‍ ഐഎസ്ഐക്കുവേണ്ടി പ്രചാരണം നടത്തുകയായിരുന്നുവെന്നും മാക്ബ്രെഡ് കൂട്ടിച്ചേര്‍ത്തു.
1990 മുതല്‍ 2011 ജൂലായില്‍ അറസ്റ്റിലാകുന്നതുവരെ കാശ്മീരി അമേരിക്കന്‍ സംഘടനക്ക് പണം ലഭിക്കുന്നതിനുവേണ്ടി ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും യുഎസ് സര്‍ക്കാരിന് തെറ്റായ വിവരങ്ങളാണ് നല്‍കുന്നതെന്നും സമ്മതിച്ചിട്ടുണ്ട്. 1998 മുതല്‍ 2008 വരെ യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വ്യക്തിപരമായി സംഭാവന നല്‍കിയിരുന്നു. ഫായിയുടെ പാക് ബന്ധമറിയുന്നതുവരെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗങ്ങള്‍ തുക അനുവദിച്ചിരുന്നു.
2008 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബരാക് ഒബാമക്ക് 250 യുഎസ് ഡോളര്‍ നല്‍കിയിരുന്നു. റിപ്പബ്ലിക്കന്‍ സെനറ്റ് പ്രചരണ കമ്മറ്റിക്ക് 2004 നും 2008 നും ഇടക്ക് 9,500 ഡോളര്‍ നല്‍കിയിരുന്നതായും ഫെഡറല്‍ ഇലക്ഷന് കമ്മീഷന് രേഖകള്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: