വാഷിംഗ്ടണ്‍: ഇന്ത്യയിലെ പുതിയ അമേരിക്കന്‍ സ്ഥാനപതിയായി നാന്‍സി പവലിനെ യുഎസ് സെനറ്റ് നിയമിച്ചു. കഴിഞ്ഞവര്‍ഷം മുതല്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥാനത്തേക്കാണ് പുതിയ നിയമനം.
ഒഴിഞ്ഞു കിടക്കുന്ന കഴിവുകളെ സംബന്ധിച്ചുള്ള ബരാക് ഒബാമയുടെ നിര്‍ദ്ദേശപ്രകാരമാണ് 16 രാജ്യങ്ങളിലേക്ക് പുതിയ സ്ഥാനപതികളെ നിയമിക്കുവാന്‍ സെനറ്റ് തീരുമാനിച്ചത്. ഒബാമ സര്‍ക്കാരിന്റെ ആദ്യത്തെ സ്ഥാനപതിയും കോണ്‍ഗ്രസുകാരനുമായ തിമോത്തി റോമര്‍ കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് രാജിക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയിലെ അടുത്ത യുഎസ് സ്ഥാനപതിയായി പവലിന്റെ പേര് നിര്‍ദ്ദേശിച്ചത്. പക്ഷെ സെനറ്റംഗങ്ങള്‍ അത് അംഗീകരിച്ചിരുന്നില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായി ബന്ധം സ്ഥാപിക്കുന്ന കാര്യത്തില്‍ കൂടുതല്‍ മുന്‍ഗണന കൊടുക്കണമെന്ന് ഒബാമ സെനറ്റംഗങ്ങളോട് പറഞ്ഞിരുന്നു.
ഇതിനുമുമ്പ് പാക്കിസ്ഥാനിലെയും നേപ്പാളിലെയും യുഎസ് സ്ഥാനപതിയായിരുന്നു പവല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: