ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയ നടപടി ജയലളിത പിന്‍വലിച്ചു. ജയലളിതയെ വഞ്ചിച്ചവരുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന ശശികലയുടെ പ്രസ്താവനയെത്തുടര്‍ന്നാണ് ജയലളിത തന്റെ തീരുമാനം മാറ്റിയത്.
ശശികലയുടെ കത്ത് തനിക്ക് ലഭിച്ചുവെന്നും അവര്‍ പറഞ്ഞ അതേ കാര്യങ്ങളാണ് കത്തിലുള്ളതെന്നും ശശികലയുടെ വിശദീകരണം താന്‍ അംഗീകരിക്കുന്നുവെന്നും അവര്‍ക്കെതിരായ നടപടി പിന്‍വലിക്കുന്നതായും ജയലളിത ഇന്നലെ അറിയിച്ചു.
നിര്‍ഭാഗ്യവശാല്‍ ജയലളിതക്കെതിരെ പ്രവര്‍ത്തിച്ചവരില്‍ എന്റെ ബന്ധുവും ഉള്‍പ്പെട്ടുവെന്ന് ശശികല നേരത്തെ പറഞ്ഞിരുന്നു. തന്റെ ബന്ധുവാണെന്നും സുഹൃത്താണെന്നും അവകാശപ്പെട്ട് നടത്തിയ പ്രസ്താവനകള്‍ മാപ്പര്‍ഹിക്കാത്ത കുറ്റങ്ങളാണ്. തന്റെ സഹോദരിയെ വഞ്ചിച്ചവരെ ഇനി എനിക്കും വേണ്ടായെന്നും ജയലളിതയുടെ തോഴിയായി ഇനിയും പ്രവര്‍ത്തിക്കണമെന്നാണ് ശശികല പറഞ്ഞത്. ഈ പ്രസ്താവനയാണ് അവര്‍ക്കെതിരായ നടപടി പിന്‍വലിക്കാന്‍ ജയലളിതയെ പ്രേരിപ്പിച്ചത്.
നാല് മാസം മുമ്പാണ് ജയലളിതയുടെ ഔദ്യോഗികവസതിയായ പോയസ് ഗാര്‍ഡനില്‍ നിന്നും ശശികലയെ പുറത്താക്കിയത്. ഭൂമി കയ്യേറ്റക്കേസില്‍ ശശികലയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ നിരവധി ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാംഗ്ലൂര്‍ കോടതിയില്‍ കേസ് നേരിടുകയാണ് ശശികല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: