മുംബൈ : ഐ.എന്‍.ജി. വൈശ്യ ബാങ്ക് ഐ.എന്‍.ജി. വിസ പ്ലാറ്റിനം മള്‍ട്ടി കറന്‍സി ഫോറക്സ് ട്രാവല്‍ കാര്‍ഡ് പുറത്തിറക്കി. അമേരിക്കന്‍ ഡോളര്‍, പൗണ്ട്, യൂറോ, ആസ്ട്രേലിയന്‍ ഡോളര്‍, യെന്‍ എന്നീ കറന്‍സികളില്‍ ഉപയോഗിക്കാവുന്ന ഈ കാര്‍ഡ് ലോകത്തിലെ ആദ്യത്തെ വിസാ പ്ലാറ്റിനം മള്‍ട്ടി കറന്‍സി കാര്‍ഡാണ്. വിവിധ കറന്‍സികളുടെ വിനിമയ മൂല്യത്തില്‍ അടിക്കടി ഉണ്ടാകുന്ന വ്യത്യാസത്തില്‍ നിന്നും രൂപയുടെ വിലയിടിവില്‍ നിന്നും സംരക്ഷണം നേടാന്‍ ഈ പ്രീ പെയ്ഡ് കാര്‍ഡിലൂടെ വിദേശ യാത്രക്കാര്‍ക്കു സാധ്യമാകും.
ട്രാവല്‍ കാര്‍ഡിന്റെ ഗുണങ്ങള്‍ക്കു പുറമേ ലക്ഷ്വറി ഔട്ട്ലെറ്റുകളിലെ ഡിസ്ക്കൗണ്ട്, ഹോട്ടലുകളിലെ പ്രത്യേക ഓഫറുകള്‍, അടിയന്തര ഘട്ടങ്ങളില്‍ പണം എടുക്കുവാനുള്ള സൗകര്യം തുടങ്ങിയവിസാ പ്ലാറ്റിനം ഓഫറുകളും ഈ കാര്‍ഡിനോടൊപ്പം ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: