യാല: തെക്കന്‍ തായ്ലന്‍ഡിലുണ്ടായ സ്ഫോടന പരമ്പരയില്‍ എട്ടു പേര് മരിച്ചു എഴുപതോളം പേര്‍ക്ക് പരിക്ക് പറ്റി. മുസ്ലിം വിഘടനവാദികളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. യാലയിലെ തിരക്കുള്ള വാണിജ്യമേഖലയില്‍ മൂന്നു ഭാഗത്തായി സ്ഫോടനം നടന്നു.
മോട്ടോര്‍ സൈക്കിളില്‍ വച്ചിരുന്ന ബോബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഹാട്ട് യായി ജില്ലയിലെ ഒരു ഹോട്ടലിനു മുന്‍പിലും പട്ടാണി പ്രവിശ്യയിലെ ഭക്ഷണശാലയ്ക്കു മുന്പിലുമാണ് മറ്റ് സ്ഫോടനങ്ങള്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: