ഇസ്ലാമാബാദ്: കറാച്ചിയില്‍ അവാമി ലീഗ് നേതാവ് ഉള്‍പ്പെടെ 14 പേരെ അക്രമിസംഘം വെടിവെച്ചുകൊന്നു. നാല് പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേര് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അവാമി ലീഗിന്റെ പ്രാദേശികനേതാവ് ഹിദായത്തുള്ള മെഹ്സൂദ് ആണ് വെടിയേറ്റുമരിച്ചവരില്‍ ഒരാള്‍.
കറാച്ചി നഗരത്തിലെ ബനാറസ് ബ്രിഡ്ജ് സിറ്റിയിലാണ് വെടിവെപ്പ് നടന്നത്. കൊല്ലപ്പെട്ടവരില്‍ ഒരു സിവില്‍ പോലീസുദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. സംഭവത്തെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ പോലീസും അര്ധനസൈനികരും ചേര്‍ന്ന് റെയ്ഡ് നടത്തി.
വെടിവെപ്പില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം നഗരത്തില്‍ അക്രമം നടത്തി. വാഹനങ്ങളുടെ ടയറുകള്‍ അഗ്നിക്കിരയാക്കി. ബൈക്കിലും കാറിലുമായി വന്ന അക്രമികളാണ് വെടിവെപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംശയം തോന്നിയ 75 ഓളം പേരെ അറസ്റ്റ് ചെയ്തു.
ബസ്സിനും കാറിനും പെട്രോള്‍ പമ്പിനും നേരെയാണ് അക്രമികള്‍ വെടിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: