ഇസ്ലാമാബാദ്: പാകിസ്ഥാന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം അട്ടിമറിക്കാനുള്ള ഭീകരരുടെ ശ്രമത്തെ പൊലീസ് തകര്‍ത്തതായി പാക് ആഭ്യന്തര മന്ത്രി റഹ്മാന് മാലിക് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ധനകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി.
ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തിയ പോലീസുകാര്‍ക്ക് പാരിതോഷികങ്ങളും അവാര്‍ഡും സമ്മാനിക്കുമെന്നും മാലിക് പറഞ്ഞു. കനത്ത സുരക്ഷയില്‍ മാര്‍ച്ച് 17നാണ് പ്രസിഡന്റ് അസിഫ് അലി സര്‍ദാരി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തലസ്ഥാനമായ ഇസ്ലാമാബാദിന് സമീപത്തെ വീട്ടില്‍ നിന്ന് ആയുധ ശേഖരം പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: