കാഞ്ഞങ്ങാട് : സി.ടി.അഹമ്മദലിയോട് മുസ്ളിം ലീഗ് ജില്ലാ ട്രഷറര്‍ സ്ഥാനം ഒഴിയാന്‍ ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എല്‍.എ.മഹമൂദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്. ഏഴ് പഞ്ചായത്ത് കമ്മിറ്റിയും ഒരു നഗര സഭാ കമ്മിറ്റിയും ഉള്‍പ്പെടുന്നതാണ് കാസര്‍കോട് ലീഗ് മണ്ഡലം കമ്മിറ്റി. ജില്ലാ ലീഗ് കമ്മിറ്റി ഭാരവാഹികളെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട പ്രശ്നമാണ് മണ്ഡലം കമ്മിറ്റിയെ ജില്ലാ ട്രഷറന്‍ സി.ടി.അഹമ്മദലിക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: