മരട്: ഇടപ്പള്ളി-അരൂര്‍ ബൈപ്പാസിലെ ടോള്ബൂത്തുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്കുള്ള ടോള്‍നിരക്കുകള്‍ വര്‍ധിപ്പിച്ചു. എല്ലാ വിഭാഗത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്കും വര്‍ധിപ്പിച്ച ഫീസ് നിരക്കുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങളുടെ ടോള്‍നിരക്കില്‍ 5 രൂപ മുതല്‍ 15 രൂപവരെയാണ് വര്‍ധനവ്. പ്രതിമാസ പാസിന് 35 രൂപ മുതല്‍ 200 രൂപവരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ന് രാത്രി 12 മണിമുതല്‍ പുതുക്കിയ ഫിസ് നിരക്കുകള്‍ നിലവില്‍ വരുമെന്നാണ് എന്‍എച്ച്എഐ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ദേശീയ പാതാ അതോറിറ്റിക്കുവേണ്ടി വല്ലാര്‍ പാടം പോര്‍ട്ട് റോഡ് കമ്പനി എന്ന ഏജന്‍സിക്കാണ് ടോള്‍ പിരിവിന്റെ മേല്‍നോട്ട ചുമതല. ടോള്‍പ്ലാസ സ്ഥിതിചെയ്യുന്ന കുമ്പളം പഞ്ചായത്തിലുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ ടോള്‍ നല്‍കണം എന്ന സ്ഥിതിയായിരുന്നു. ഇതിനെതിരെ ബിജെപി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ കക്ഷികളും, ജനകീയ സമിതികളും സമരവുമായിരംഗത്തിറങ്ങിയിരുന്നു. പ്രദേശവാസികള്‍ക്ക് സൗജന്യ പാസ് നല്‍കാമെന്ന് ഒത്തുതീര്‍പ്പായതിനെ തുടര്‍ന്നാണ് സമരം കെട്ടടങ്ങിയത്.
ടോള്‍ നിരക്കുകള്‍ അശാസ്ത്രീയമാണെന്ന് തുടക്കത്തില്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. വാഹനങ്ങളുടെ എണ്ണം കുറച്ചുകാട്ടി ദിനം പ്രതിലക്ഷങ്ങള് തട്ടിയെടുക്കുവാനുള്ള തന്ത്രമാണ് ഇതിനു പിന്നിലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ റോഡ് സുരക്ഷാ മാന്വലിലെ മാനദണ്ഡങ്ങള്‍ ഒന്നും തന്നെ പാലിക്കാതെയാണ് ബൈപ്പാസിലെ നാലുവരിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
നിര്‍മാണത്തിലെ അപാകത മൂലം ബൈപ്പാസിലെ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍, മാടവന എന്നീപ്രധാന ജംഗ്ഷനുകളില്‍ അപകടമരണങ്ങള്‍ തുടര്‍ക്കഥയാണ്. ബസ്ഷെല്‍ട്ടറുകള്‍ നിര്‍മിക്കുകയോ, വഴിവിളക്കുകള്‍ സ്ഥാപിക്കുകയോ ചെയ്യുന്നതിനുള്ള നടപടിയും ഉണ്ടായിട്ടില്ല.
നിരക്കുകള്‍ വര്‍ധനവ് ആദ്യം രഹസ്യമായി സൂക്ഷിക്കുവാനാണ് അധികൃതര്‍ ശ്രമിച്ചത്. എന്നാല്‍ സംഭവം പുറത്തറിഞ്ഞതോടെ തടിതപ്പാനും ശ്രമം നടത്തി. എന്നാല്‍ ടോള്‍ ഫീസ് വര്‍ധനവിനെതിരെ വന്‍ സമരപരിപാ
ടികള്‍ക്കാണ് ബിജെപിയും, ടോള്‍ വിരുദ്ധ ജനകീയ സമിതിയും രൂപം നല്‍കുന്നത് എന്നാണറിയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: