ചേര്‍പ്പ്: ആറാട്ടുപുഴ, ചാത്തക്കുടം ശാസ്താക്കന്മാരുടെ തിരുവാതിരവിളക്ക് ആഘോഷിച്ചു. പെരുവനം- ആറാട്ടുപുഴ പൂരങ്ങളില്‍ നെടുനായകത്വം വഹിക്കുന്ന ചാത്തക്കുടം ശാസ്താവിന്റെ തിരുവാതിരവിളക്ക് രാത്രി 9മണിയോടെ ആരംഭിച്ചു. തിരുവാതിരപുറപ്പാടിന്ന് മുന്നോടിയായി വൈകിട്ട് 7 മണിയോടെ തൈക്കാട്ട്ശ്ശേരി ഭഗവതിയും ചക്കംകുളങ്ങര ശാസ്താവും ചാത്തക്കുടത്തേക്ക് എഴുന്നളളിയെത്തി.. 9 മണിയോടെ ഇരുദേവീദേവന്മാരെയും പുറത്തെക്കെഴു ന്നളളിച്ചശേഷം ചാത്തക്കുടം ശാസ്താവ് പാണിക്കൊട്ടി പുറപ്പെട്ടു. തുടര്‍ന്ന് 7 ആനകളും പഞ്ചാരിമേളവുമായി കൂട്ടി എഴുന്നളളിപ്പ് നടന്നു. തുടര്‍ന്ന് അവണാവ് മന, എടക്കുന്നി തെക്കിനിയേടത്ത് മന എന്നിവിടങ്ങളില്‍ ഇറക്കി പൂജ നടന്നു. പെരുവനം സതീശന് മാരാര്‍ മേളത്തിന് പ്രമാണം വഹിച്ചു. ആറാട്ടുപുഴ ശാസ്താവിന്റെ തിരുവാതിരപൂറപ്പാട് രാത്രി 2 മണിയോടെ ആരംഭിച്ചു. ക്ഷേത്രം തന്ത്രിയുടെ അനുമതിയോടെ പാണികൊട്ടി തിടമ്പ് കൈയ്യിലേന്തി ഒരുപ്രദക്ഷിണം. തുടര്‍ന്ന് ആനപ്പുറത്ത് ഒന്നരപ്രദക്ഷിണം. ശേഷം പുറത്തേക്കെഴുന്നളളിച്ച് അഞ്ച് ആനകളുമായി പഞ്ചാരിമേളത്തോടെ എഴുന്നളളിപ്പുമായിരുന്നു പ്രധാന ചടങ്ങുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: