ജറുസലേം: ജറുസലേമില്‍ പാലസ്തീന് വിരുദ്ധ പോരാട്ടം നടത്തിയ 10 സ്ത്രീകള്‍ ഉള്‍പ്പെടെ 37 ഇന്ത്യക്കാരെ ലബനീസ് അധികൃതര്‍ തടഞ്ഞുവെച്ചു.
ജറുസലേമിലേക്കുള്ള ഗ്ലോബല്‍ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ (ജിഎംജെ) ഇന്ത്യക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, മൂന്ന് ഫിലിപ്പിയന്കാര്, ഒരു ഇറാന്കാരന് എന്നിവരെയാണ് ബൈറൂട്ട് തുറമുഖത്തില്‍നിന്നും 246 സീറ്റുള്ള ബോട്ടില്‍ യാത്ര ചെയ്യാന്‍ തുടങ്ങവേ തടഞ്ഞുവെച്ചത്.
ജറുസലേം അധികൃതരോട് നേരത്തെതന്നെ സന്ദര്‍ശനാനുമതി തേടിയിരുന്നതായി ജിഎംജെ വക്താക്കള്‍ പറഞ്ഞു. തങ്ങളുടെ പാസ്പോര്‍ട്ട് ലെസ്ബനീസ് അധികൃതര്‍ വാങ്ങിയതായും തങ്ങളെ തടഞ്ഞുവെച്ച് ബോട്ടിലെ തുടര്‍ന്നുള്ള യാത്രയ്ക്ക് അനുമതി നിഷേധിച്ചതായും സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധിയായ മാധ്യമപ്രവര്‍ത്തകര്‍ ജയ്ശങ്കര് ഗുപ്ത പറഞ്ഞു.
ഒരുകാരണവും കൂടാതെയാണ് തങ്ങളെ രാവിലെ ഒമ്പത് മണി മുതല്‍ തടഞ്ഞുവെച്ചിരിക്കുന്നതും അതിനു കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന് ജയ്ശങ്കര് അറിയിച്ചു.
വേണ്ടരീതിയിലുള്ള സൗകര്യങ്ങളൊന്നുമില്ലാത്ത ബോട്ടില്‍ ഉറങ്ങാന്‍ കൂടെ കഴിഞ്ഞിട്ടില്ലെന്നും എല്ലാവരും ഇരിക്കുകയാണെന്നും പക്ഷെ തങ്ങള്‍ ആരേയും ഭയക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികളുടെ കയ്യില്‍ മഹാത്മാഗാന്ധിയുടെ പോസ്റ്ററുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു തെറ്റും ചെയ്യാതെയാണ് തങ്ങളോട് ഇങ്ങനെ പെരുമാറുന്നതെന്ന് അവര്‍ പറഞ്ഞു.
അവര്‍ക്ക് വേണമെങ്കില്‍ ഞങ്ങളെ അറസ്റ്റു ചെയ്യാം, തങ്ങള്‍ സമാധാനവും ജനാധിപത്യവും കാംക്ഷിക്കുന്നവരാണെന്നും തങ്ങള്‍ ആരെയും ഭയക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
വിസ സംബന്ധിച്ചുള്ള യാതൊരുവിധ ഉറപ്പും ലഭിച്ചിട്ടില്ലെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ ലെബനീസ് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞതായി ജയ്ശങ്കര് അറിയിച്ചു. കഴിഞ്ഞ ദിവസം ഇസ്രയേല്‍ അതിര്‍ത്തിയില്‍ നടന്ന പാലസ്തീന് ലാന്റ്ഡേ മാര്‍ച്ചില്‍ പങ്കെടുക്കാനാണ് ഇവര്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: