ന്യൂയോര്‍ക്ക്: കൊല്ലപ്പെട്ട അല്‍-ക്വയ്ദ തലവന്‍ ഒസാമ ബിന്ലാദന് പാക്കിസ്ഥാനില്‍ അഞ്ചോളം സുരക്ഷിത വസതികളുണ്ടായിരുന്നെന്നു ഭാര്യമാരില്‍ ഇളയവളായ അമല്‍ അഹമ്മദ് അബ്ദുല്‍ ഫത്തെ. തന്റെ അഞ്ചു കുട്ടികളില്‍ നാലിനെയും പ്രസവിച്ചതു പാക്കിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയിലാണെന്നും അവര്‍ വെളിപ്പെടുത്തി.
പാക് അന്വേഷണ സംഘത്തോടാണ് ലാദന്റെ ഭാര്യ നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കിയത്. 2000ലാണു അമല്‍ ലാദനെ വിവാഹം ചെയ്തത്. ആ വര്‍ഷം തന്നെ കറാച്ചിയിലെത്തി. മാസങ്ങള്‍ക്കുള്ളില്‍ കാണ്ഡഹാറിലെ ലാദന്റെ താവളത്തിലേക്കു രണ്ടു സപത്നിമാരോടൊപ്പം പോയി. പിന്നീട് മകള്‍ സഫിയയുമൊത്താണ് ഒമ്പതു മാസത്തിനു ശേഷം അമല്‍ കറാച്ചിയില്‍ തിരിച്ചെത്തിയത്. ഇവിടെ ഏഴോളം വീടുകളില്‍ ഒമ്പതു മാസം താമസിച്ചു.
2011ലെ വോള്‍ഡ് ട്രെയ്ഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ലാദന് കുടുംബം ചിതറിപ്പോയി. തുടര്‍ന്നുള്ള ഒമ്പതു വര്‍ഷം പാക്കിസ്ഥാനിലും അഫ്ഗാനിലുമായി പലായനത്തിലായിരുന്നു.
2002ല്‍ ലാദനൊപ്പം പെഷാവറിലേക്കു മാറി. കെനിയയിലും ഇന്തോനേഷ്യയിലും ഇസ്രയേല്‍ സ്ഥാപനങ്ങളില്‍ അല്‍ക്വയ്ദ ആക്രമണങ്ങള്‍ നടന്നത് ഇക്കാലത്താണ്. അപ്പോള്‍ പാക് – അഫ്ഗാന് അതിര്‍ത്തിയില്‍ ലാദനു വേണ്ടി കൊണ്ടു പിടിച്ചു തെരച്ചില്‍ നടക്കുകയായിരുന്നു. വടക്കു പടിഞ്ഞാറന്‍ പാക് ഗിരിവര്‍ഗ മേഖലകളിലാണു തങ്ങളെ ലാദന് പാര്‍പ്പിച്ചിരുന്നത്. ഈ പര്‍വത പ്രദേശങ്ങളില്‍ യുഎസ് സൈന്യത്തിന്റെ ശ്രദ്ധ എത്തിയിരുന്നില്ല.
ഇസ്ലാമാബാദില് നിന്ന് 80 മൈല്‍ അകലെ സ്വാത്തിലെ ഷംഗ്ലയിലായിരുന്നു ആദ്യം താമസിച്ചത്. രണ്ടു വീടുകളിലായി ഇവിടെ ഒമ്പതുമാസം കഴിഞ്ഞു. 2003ല്‍ ഇസ്ലാമാബാദിനടുത്തുള്ള ഹരിപുറിലേക്കു മാറി. രണ്ടു വര്‍ഷം താമസിച്ചു. ഇവിടത്തെ സര്‍ക്കാര്‍ ആശുപത്രിയിലാണു മക്കളായ ആസിയയ്ക്കും ഇബ്രാഹിമിനും ജന്മം നല്‍കിയത്. 2005ലാണ് അബോട്ടബാദിലേക്കു മാറിയത്. ഇവിടെ വച്ചു സൈനബ്, ഹുസൈന് എന്നിവര്‍ക്കും ജന്മം നല്‍കിയെന്ന് അമല്‍ വ്യക്തമാക്കി.
പാക്കിസ്ഥാനിലെ അബോട്ടാബാദിലെ വീട്ടില്‍ കഴിഞ്ഞവര്‍ഷമാണു യുഎസ് നേവിയുടെ ആക്രമണത്തില്‍ ലാദന് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: