ഇസ്ലാമാബാദ്: മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരായ അഴിമതിക്കേസുകള്‍ പുനരന്വേഷിക്കണമെന്ന കോടതിവിധി നടപ്പാക്കിയില്ലെങ്കില്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി രണ്ടാംതവണയും കോടതിയലക്ഷ്യക്കേസ് നേരിടേണ്ടിവരുമെന്ന് പാക് സുപ്രീംകോടതി. കേസ് പുനരന്വേഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം രണ്ടാംതവണയും കോടതിയലക്ഷ്യക്കേസ് നേരിടേണ്ടിവരുമെന്നാണ് ജസ്റ്റിസ് ഇജാസ് അഫ്സല്‍ഖാന്‍ അടങ്ങിയ ഏഴംഗ ബെഞ്ച് ഇന്നലെ ഉത്തരവിട്ടത്. ഇതേ ബെഞ്ച് തന്നെയാണ് ഗിലാനിക്കെതിരായ കോടതിയലക്ഷ്യക്കേസിന് നേരത്തെ ഉത്തരവിട്ടത്. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായുള്ള അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് സ്വിസ് അധികൃതരെ സമീപിക്കണമെന്ന കോടതിവിധി നടപ്പിലാക്കാതിരുന്നതിനാണ് അന്ന് ഗിലാനിക്കെതിരെ കോടതിയലക്ഷ്യക്കേസ് എടുത്തത്.
പര്‍വേസ് മുഷാറഫും കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയും സര്‍ദാരിയും ഉള്‍പ്പെട്ട രഹസ്യ ഇടപാടുകള്‍ നടക്കുന്നത് 2007 ലാണ്. അതേസമയം, സര്‍ദാരിക്കെതിരായുള്ള അഴിമതിക്കേസുകള്‍ പുനരാരംഭിക്കണമെന്ന് 2009 ലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. മുഷാറഫുമായി ബന്ധപ്പെട്ട ദേശീയ പുനരധിവാസ ഓര്ഡനന്സിന്മേലുള്ള (എന്‍ആര്‍ഒ) കോടതിവിധി ഏപ്രില്‍ 16നായിരിക്കുമെന്ന് ഇന്നലെ നടന്ന കോടതി നടപടികള്‍ക്കിടെ ഏഴംഗ ബെഞ്ച് അറിയിച്ചു.
എന്നാല്‍ ഗിലാനിക്കെതിരായ കോടതിയലക്ഷ്യക്കേസ് നടപ്പിലാക്കുക എന്നത് അസാധ്യമായിരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ അന്‍വര്‍ ഉള് ഹഖ് കോടതിയില്‍ പറഞ്ഞു. എന്‍ആര്‍ഒ കേസിന്റെ വിധി പറയുന്നത് കോടതിയലക്ഷ്യക്കേസിന്മേലുള്ള വിധി പറയുന്ന ദിവസത്തിലേക്ക് മറ്റീവ്ക്കണമെന്നും ഉള്-ഹഖ് കോടതിയോട് ആവശ്യപ്പെട്ടു.
കോടതിവിധി നടപ്പിലാക്കാത്ത പക്ഷം രണ്ടാം തവണയും കോടതിയലക്ഷ്യക്കേസ് ഗിലാനിക്കെതിരെ നടപ്പിലാക്കാമെന്ന് ജസ്റ്റിസ് ഇജാസ് അഫ്സല് ഖാന് പറഞ്ഞു.
പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കണമെന്ന് സുപ്രീംകോടതി ഗിലാനിക്ക് കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു. അതിനുപിന്നാലെയാണ് ഗിലാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ഉത്തരവ് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: