ലണ്ടന്‍: മനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരില്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ പേരില്‍ കേസെടുക്കാന്‍ പര്യാപ്തമായ തെളിവുകളുണ്ടെന്ന് ഐക്യരാഷ്ട്രസഭ. സര്‍വസൈന്യാധിപനാണ് പ്രസിഡന്റ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് സൈന്യം നടത്തുന്ന ഏതു കുറ്റകൃത്യത്തിനും ഉത്തരവാദി പ്രസിഡന്റായിരിക്കുമെന്നും പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം ക്രൂരമായ അക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നതെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി അധ്യക്ഷന്‍ നവി പിള്ള വ്യക്തമാക്കി. സാധാരണക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ മാരകശേഷിയുള്ള ആയുധങ്ങളാണ് സൈന്യം ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് ഇത് എതിരാണെന്നും നിരവധി കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. കൂടാതെ സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ ദിവസവും വിമതകേന്ദ്രങ്ങളില്‍ സിറിയന്‍ സേന ശക്തമായ ആക്രമണം നടത്തി.
പ്രസിഡന്റ് അസദിന് സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുവാന്‍ നിസ്സാരമായി ഉത്തരവ് നല്കാന് സാധിക്കും. സാധാരണ ജനങ്ങള്‍ക്കെതിരെയുള്ള എല്ലാ കുറ്റകൃത്യങ്ങളുടെയും ഉത്തരവാദിത്തം അസദിനായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നൂറുകണക്കിന് കുട്ടികളാണ് ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്. അസദിനെതിരെ കേസെടുക്കുവാന്‍ പര്യാപ്തമായ തെളിവുകള്‍ യുഎന്‍ സുരക്ഷാ സമിതിക്ക് ഉണ്ടെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: