കൊച്ചി: കാസര്‍ഗോഡ് ജബ്ബാര്‍ വധക്കേസില്‍ സി.പി.എം പെര്‍ള ഏരിയ സെക്രട്ടറി ഉള്‍പ്പെടെ ഏഴു പേര് കുറ്റക്കാരെന്നു സിബിഐ പ്രത്യേക കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശികഷ നാളെ പ്രസ്താവിക്കും. കേസ് പരിഗണിക്കുന്ന കൊച്ചിയിലെ സി.ബി.ഐ കോടതി അഞ്ചു പേരെ വെറുതെ വിട്ടു.
കേസിലെ ഒന്നാം പ്രതി മൊയ്തീന് കുഞ്ഞ്, പെര്‍ള ഏരിയ സെക്രട്ടറി സുധാകരന്, ആറാം പ്രതി അബ്ദുള്ള, എട്ടാം പ്രതി രവി, പത്താം പ്രതി ബഷീര്‍, പന്ത്രണ്ടാം പ്രതി മഹേഷ്, പതിമൂന്നാം പ്രതി യശ്വന്ത് എന്നിവരെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്. അഞ്ചാം പ്രതി അബ്ദുള്‍ അസീസ്, ഏഴാം പ്രതി ഉമ്മര്‍ ഫാറൂഖ്, ഒമ്പതാം പ്രതി രാധാകൃഷ്ണന്, പതിനൊന്നാം പ്രതി ഗോപാലന്, പതിനാലാം പ്രതി കബീര്‍ എന്നിവരെയാണു വെറുതേ വിട്ടത്.
2009 നവംബര്‍ മൂന്നിനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജബ്ബാര്‍ കൊല്ലപ്പെടുന്നത്. ലോക്കല്‍ പോലീസായിരുന്നു കേസന്വേഷിച്ചതെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് ജബ്ബാറിന്റെ പിതാവ് നല്കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: