കാസര്‍കോട് : മദ്ധ്യവേനല്‍ അവധിക്കു മുമ്പു തന്നെ പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ എത്തി. ഇതാദ്യമായാണ് വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ അടക്കുന്നതിനു മുമ്പ് തന്നെ പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കി എത്തിക്കുന്നത്. കാസര്‍കോട് ഗവണ്‍മെണ്റ്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ ടെസ്റ്റ് ബുക്ക് ഡിപ്പോയില്‍ കഴിഞ്ഞ ദിവസം ഒന്നു മുതല്‍ പത്താം ക്ളാസിലേക്കു വരെയുള്ള പാഠപുസ്തകങ്ങള്‍ എത്തിയിട്ടുണ്ട്. കൊച്ചിയിലെ സംസ്ഥാന സര്‍ക്കാരിണ്റ്റെ കാക്കനാട്ടെ പ്രസില്‍ നിന്നുമാണ് പാഠപുസ്തകങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കുന്നത്. വര്‍ഷങ്ങളായി സ്കൂള്‍ തുറന്ന് ഓണപരീക്ഷ കഴിഞ്ഞിട്ടും പാഠപുസ്തകങ്ങള്‍ എത്താത്ത അവസ്ഥയായിരുന്നു. പാഠപുസ്തകങ്ങള്‍ക്ക് വില വര്‍ദ്ധിച്ചിട്ടില്ലെന്നും എല്ലാ വിഷയങ്ങള്‍ക്കുമുള്ള പാഠപുസ്തകം ഇത്തവണ തയ്യാറായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. പാഠപുസ്തകങ്ങള്‍ നേരത്തെ എത്തിയതിനാല്‍ ഇത്തവണ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ തുറക്കുന്നതിനു മുമ്പ് തന്നെ വിതരണം ചെയ്യാനാകും.എന്നാല്‍ എല്ലാ പുസ്തകങ്ങളും എത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: