ആലപ്പുഴ: റേഷന്‍ മൊത്തവ്യാപാര ഡിപ്പോകളില്‍ ബട്ടര്‍ ആന്റ് ബ്രഡ് എന്ന പേരില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് പിറവത്ത് തെരഞ്ഞെടുപ്പ് ഫണ്ട് ലഭിക്കാത്തതിന്റെ പകപോക്കലാണെന്ന് ഓള് ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫിന് തെരഞ്ഞെടുപ്പ് ഫണ്ടായി ഒരുകോടിയോളം രൂപയാണ് റേഷന്‍ വ്യാപാരികളില്‍ നിന്ന് പിരിച്ചെടുത്തത്. റേഷന്‍ മൊത്തവ്യാപാരികളാണ് പണം ശേഖരിച്ച് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ പണം കൃത്യമായി യുഡിഎഫിന് ലഭിച്ചില്ല. അതിന്റെ പകപോക്കലായാണ് വിജിലന്‍സ് സംസ്ഥാനത്തെ 90 മൊത്തവ്യാപാര ശാലകളില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ വിജിലന്‍സ് പരിശോധന പോലും ഭക്ഷ്യവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ചോര്‍ത്തിക്കൊടുത്തു.
ഒരുമാസം 15 കോടിയുടെ ഭക്ഷ്യധാന്യ കരിഞ്ചന്തയാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇത് സംബന്ധിച്ച് പലതവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പ്രതിമാസം 2,000 രൂപയാണ് ഹോള്‍സെയില്‍ ഡിപ്പോക്കാര്‍ റേഷന്‍ വ്യാപാരികളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്കായി മാസപ്പടി വാങ്ങുന്നത്.
ഭക്ഷ്യവകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണം. ഈ വര്‍ഷം നടപ്പാക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി അപാകതകള്‍ പരിഹരിച്ച് നടപ്പാക്കുന്നതിനും റേഷന്‍ മാഫിയ സംഘത്തിന്റെ ഇടപെടല്‍ ഒഴിവാക്കുന്നതിനും ഈ നടപടി അനിവാര്യമാണ്. റേഷന്‍ സാധനങ്ങളുടെ വിലകൂട്ടി സബ്സിഡി തുക ആധാര്‍ നമ്പറുകളുടെ സഹായത്തോടെ ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് മാത്രം നേരിട്ട് ലഭ്യമാക്കുന്ന സംവിധാനം നടപ്പാക്കുമെന്ന കേന്ദ്രബജറ്റ് നിര്‍ദേശം പൊതുവിതരണ സമ്പ്രദായം തകര്‍ക്കുമെന്നതിനാല്‍ ഈ നിര്‍ദേശത്തിനെതിരെ ഏപ്രില്‍ 30ന് ഇന്ത്യയിലെ മുഴുവന്‍ റേഷന്‍ കടകളും അടച്ചിട്ട് പ്രതിഷേധിക്കും. മെയ് 29ന് ദല്‍ഹിയില്‍ ഉപവസിക്കുമെന്നും ബേബിച്ചന് മുക്കാടന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: