വാഷിങ്ങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്ലബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിലുള്ള പ്രൈമറിയില്‍ ലൂസിയാനയില്‍ പെന്‍സില്‍ വാനിയ മുന്‍ സെനറ്റര്‍ റിക്ക് സാന്റോറമിനു വിജയം. 49 ശതമാനം വോട്ടുകളാണ് അദ്ദേഹത്തിനും ലഭിച്ചത്. അതേസമയം, റിപ്പബ്ലിക്കന്‍ പ്രൈമറി പോരാട്ടത്തില്‍ മുന്നിട്ടുനില്ക്കുന്ന മിറ്റ് റോംഗിക്ക് 26 ശതമാനം വോട്ടാണ് ലഭിച്ചത്. അതേസമയം റോംനിക്ക് 563 പ്രതിനിധികളുടെ പിന്തുണയാണുള്ളത്. എന്നാല്‍ സാന്റോറാമിനെ പിന്തുണയ്ക്കുന്ന പ്രതിനിധികളുടെ എണ്ണം 259 ആയി ഉയര്‍ന്നു.
പെന്‍സില്‍വാനിയയിലെ മുന്‍ യുഎസ് സെനറ്റര്‍ കൂടിയായ സാന്റോറാം, ഈ മാസം മിസിസിപ്പി, അലാബാമാ എന്നിവിടങ്ങളിലെ പ്രീമിയറില്‍ വിജയിച്ചിരുന്നു. ഇതോടെ സാന്റോറാം വിജയിച്ച സ്റ്റേറ്റുകളുടെ എണ്ണം ഏഴായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: