ചെന്നൈ: ബഹുമുഖ ടെലികോം കമ്പനിയായ യൂണിനോര്‍ പുതിയ പങ്കാളിയുമായി ചേര്‍ന്ന് പുതിയൊരു തുടക്കം കുറിക്കാന്‍ പോവുകയാണ്. യൂണിനോറിന്റെ 122 ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഈ പുതിയ തുടക്കമെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.
നോര്‍വീജിയന്‍ ടെലിനോറും യൂണിടെകും തമ്മിലുള്ള സംയുക്ത ടെലികോം കമ്പനിയാണ് യൂണിനോര്‍. തങ്ങളുടെ പങ്കാളി എന്താണ് ചെയ്തതെന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും അത് ഇപ്പോള്‍ കോടതിയിലാണ്. അതേസമയം തങ്ങള്‍ക്ക് പുതിയൊരു തുടക്കം വേണമെന്നും അത് പുതിയൊരു പങ്കാളിയുമായി തുടക്കം കുറിക്കുമെന്ന് യൂണിനോര്‍ മാനേജിംഗ് ഡയറക്ടര്‍ സിഗ്വേബ്രേക്ക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പുതിയ പങ്കാളിയെ കണ്ടെത്തിയെന്നും കൂടെ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് താല്‍പ്പര്യമുണ്ടെന്നും ഇത് സംബന്ധിച്ച് അവരുമായി സംസാരിച്ചെന്നും അതേസമയം പുതിയ കമ്പനി തുടങ്ങുവാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും അതിനായി ഫോറിന് ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് ബോര്‍ഡില്‍ അപേക്ഷ നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ കമ്പനി തുടങ്ങുന്നതിനുമുമ്പ് രണ്ട് മൂന്ന് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ആദ്യമായി ഇപ്പോഴുള്ള പങ്കാളിയുമായുള്ള പ്രശ്നപരിഹാരം, രണ്ടാമത് പരിഹാരം കണ്ടെത്തിയതിനുശേഷം പുതിയ പങ്കാളിയെ കണ്ടെത്തണം. അതുകഴിഞ്ഞ് പഴയകമ്പനിയില്നിന്ന് സമ്പാദ്യങ്ങള്‍ പുതിയ കമ്പനിയിലേക്ക് മുടക്കണമെന്നും അദ്ദേഹം പറഞ്ഞു.
യൂണിനോറിന്റെ അധീനതയിലുള്ള കമ്പനികള്‍ ചില നിയമപ്രശ്നങ്ങള്‍ നേരിടുകയാണ്. നഷ്ടപരിഹാരത്തിനായി യൂണിടെക്കിപ്പോള് കമ്പനി നിയമബോര്ഡിനെ സമീപിച്ചിരിക്കുകയാണ്.
ഏതു രാജ്യങ്ങളിലൊക്കെ പ്രവര്‍ത്തിക്കുന്നുവോ അവിടെയെല്ലാം കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും ബംഗ്ലാദേശിലും തായ്ലന്റിലും കുറെക്കാലമായി യൂണനോറിന്റെ സേവനം ഉണ്ടെന്ന് ടെലിനോറിന്റെ ഏഷ്യ ഓപ്പറേഷന്റെ തലവന്‍ ബ്രേക്ക് പറഞ്ഞു. കൂടാതെ കമ്പനി ഇന്ത്യയില്‍ മാത്രം 15,000 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. സുപ്രീംകോടതി യൂണിനോറിന്റെ ലൈസന്‍സ് റദ്ദാക്കിയതിനെത്തുടര്‍ന്ന് 20-25 ശതമാനം യൂണിനോര്‍ വരിക്കാരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.
പക്ഷെ തമിഴ്നാട്ടില്‍ കമ്പനിക്ക് രണ്ടാംസ്ഥാനമുണ്ടെന്നും പുതിയ കണക്കനുസരിച്ച് 3.21 വരിക്കാരെ കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും ബ്രേക്ക് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: