കാബൂള്‍: അഫ്ഗാനിസ്ഥാനിലെ തിരാന്കോട്ടില് നടന്ന സ്ഫോടനത്തില്‍ മുന്‍ സെനറ്റര്‍ ഉള്‍പ്പെടെ ഒമ്പത് പേര് കൊല്ലപ്പെട്ടു. പാര്‍ലമെന്റിലെ മുന്‍ സെനറ്റര്‍ ഖൈറോ ജാനാണ് കൊല്ലപ്പെട്ടത്, സെനറ്ററിന്റെ രണ്ട് അംഗരക്ഷകര്‍, ഒരു ഗോത്ര നേതാവ് എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഒരു നാറ്റോ സൈനികനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. കാണ്ടഹാറിനടുത്ത് അര്ഗന്ദാബാദ് ജില്ലയിലാണ് താലിബാന് തീവ്രവാദികള്‍ സ്ഫോടനം നടത്തിയത്. ഉഗ്രശേഷിയുള്ള ഇംപ്രൊവൈസ്ഡ് എക്സപ്ലോസെവ് ഡിവൈസ് ഘടിപ്പിച്ചാണ് സ്ഫോടനം നടത്തിയിരിക്കുന്നത്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്രോളിങ് നടത്തിക്കൊണ്ടിരിക്കെയാണ് സ്ഫോടനം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: