വാഷിംഗ്ടണ്‍: മതിയായ രേഖകളില്ലാതെ നിയമവിരുദ്ധമായി അമേരിക്കയില്‍ താമസിക്കുന്ന 11.5 മില്യണ്‍ വിദേശികളില്‍ രണ്ട് ലക്ഷത്തി നാല്പതിനായിരം പേര് ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലേക്കുള്ള കുടിയേറ്റം 2000 നും 2011 നും ഇടക്ക് ഇരട്ടിയായതായും അമേരിക്കയുടെ ഹോം ലാന്‍ഡ് സെക്യൂരിറ്റി വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതേ കാലയളവില്‍ നിയമവിരുദ്ധമായി കുടിയേറുന്നവരുടെ എണ്ണം 8.46 മില്യണില്നിന്നും 11.51 മില്യനായി വര്‍ധിച്ചു.
ഏറ്റവും കൂടുതല്‍ നിയമവിരുദ്ധ കുടിയേറ്റം നടത്തുന്നത് മെക്സിക്കോയില്‍നിന്നാണ്. ഏകദേശം 6.8 മില്യണ്‍ മെക്സിക്കന്‍ വിഭാഗം മതിയായ രേഖകളില്ലാതെ അമേരിക്കയിലുണ്ടെന്നാണ് കണക്ക്. ഇന്ത്യ ഏഴാംസ്ഥാനത്താണ്. അമേരിക്കയിലുള്ള ക്യൂബക്കാരുടെ കണക്ക് ഇതില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അമേരിക്കയിലെത്തി ഒരുവര്‍ഷത്തിനുശേഷം അപേക്ഷിക്കുന്നവര്‍ക്ക് നിയമപരമായി സ്ഥിരതാമസത്തിന് അമേരിക്കയില്‍ അനുവാദം കൊടുക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: