കണ്ണൂറ്: ഡിവൈഎഫ്ഐ മാര്‍ച്ചിനിടയില്‍ കലക്ട്രേറ്റില്‍ അതിക്രമിച്ചുകയറി വ്യാപക നഷ്ടം വരുത്തിവെച്ച സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് അംഗമായ സിപിഎം നേതാവിനെ പോലീസ് ബലമായി അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ചു. അഞ്ചരക്കണ്ടി ഡിവിഷന് അംഗം പി.കെ.ശബരീശിനെയാണ് ടൗണ്‍ സിഐ പി.സുകുമാരണ്റ്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലെത്തിച്ച ശേഷം ശബരീഷിനെ വിട്ടയച്ചു. സംസ്ഥാന ബജറ്റില്‍ പെന്ഷന് പ്രായം കൂട്ടിയതിനാല്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. പോലീസിനെ നോക്കുകുത്തിയാക്കി മാറ്റി കുട്ടിസഖാകള്‍ കലക്ട്രേറ്റില്‍ വ്യാപക അക്രമം നടത്തുകയായിരുന്നു. നൂറുകണക്കിന് പോലീസുകാര്‍ നോക്കിനില്‍ക്കെയായിരുന്നു അക്രമം. പോലീസിണ്റ്റെ നടപടിയെ കടുത്ത ഭാഷയില്‍ മന്ത്രി കെ.സി.ജോസഫ് വിമര്‍ശിച്ചിരുന്നു. ഇതിണ്റ്റെ തൊട്ടുപിന്നാലെയാണ് മന്ത്രി ജോസഫിനോടൊപ്പം പൊതുപരിപാടിയില്‍ പങ്കെടുത്ത ശബരീഷിനെ വലിച്ചിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. സമരദിവസം പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരനായ ഇയ്യാള് അവിടെ ജോലി ചെയ്തതായി തെളിവുകിട്ടിയതിണ്റ്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചതെന്ന് പോലീസ് പറഞ്ഞു. പോലീസിണ്റ്റെ ഈ നാടകം വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസിലെ പ്രതിയെ പിടികൂടി വിട്ടയച്ചതും ചര്‍ച്ചയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: