സനാ: യെമനില്‍ ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ശ്രമിച്ച അമേരിക്കന്‍ അധ്യാപകനെ അല്‍ഖ്വയ്ദ വധിച്ചു. പെന്‍സില്‍ വാനിയയിലെ മൗണ്ട് ജോയല്‍ ഷ്രം എന്ന അധ്യാപകന് ടൈംസ് നഗരത്തില്‍ വെച്ച് കഴിഞ്ഞ ഞായറാഴ്ച വെടിയേറ്റ് മരിച്ചിരുന്നു. അധ്യാപകനെ കൊന്നതിന്റെ ഉത്തരവാദിത്തം അല്‍ഖ്വയ്ദയുടെ യെമന്‍ വിഭാഗം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്.
അധ്യാപകനായി ജോലി നോക്കിയിരുന്ന ജോയെല്‍ അറബിക് വിദ്യാര്‍ത്ഥി കൂടിയായിരുന്നു. അധ്യാപനത്തിലൂടെ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ജോയലിനെ കൊലപ്പെടുത്താനായത് ദൈവത്തിന്റെ അനുഗ്രഹമാണെന്ന് അല്‍ഖ്വയ്ദ വെബ്സൈറ്റില്‍ നല്കിയ സന്ദേശത്തില്‍ പറയുന്നു.
1970 ല്‍ സ്ഥാപിച്ച ഇന്റര്‍നാഷണല്‍ ട്രെയിനിംഗ് ആന്റ് ഡെവലപ്മെന്റ് സെന്ററിലാണ് ജോയല്‍ അധ്യാപകനായി ജോലി ചെയ്തിരുന്നത്. യെമനിലെ ഏറ്റവും പഴക്കം ചെന്ന വിദേശ ഭാഷാ ഇന്സ്റ്റിറ്റിയൂട്ടുകൂടിയാണ് ഇത്. എന്നാല്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്കായല്ല അറബിക് പഠിക്കാനായാണ് 2009 ല്‍ ജോയല്‍ യെമനിലെത്തിയതെന്നും പിന്നീട് അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നുവെന്നും ജോയലിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: