ന്യൂദല്‍ഹി: ഇന്ത്യക്കാരുടെ വിസാചട്ടങ്ങളില്‍ ഇളവു വരുത്തുമെന്നു യുഎസ്. നാലു വര്‍ഷത്തിനുള്ളില്‍ പുതുക്കുന്ന വിസ ഉടമകളെ ഇനിമുതല്‍ അഭിമുഖത്തില്‍ നിന്ന് ഒഴിവാക്കുമെന്നു കോണ്‍സുലര്‍ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ജാനിസ് ജേക്കബ്സ്.
യു.എസും ഇന്ത്യയും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വിസാചട്ടങ്ങളില്‍ ഇളവു വരുത്താന്‍ യു.എസ് തീരുമാനിച്ചത്. ബി 1, ബി 2, സി, ഡി വിഭാഗം വിസകള്‍ക്കാണ് ഇതു ബാധകം. ഇന്ത്യന്‍ ഉദ്യോഗാര്‍ഥികള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും ഏറെ ഗുണകരമാകുന്ന നടപടിയാണിത്.
വിനോദസഞ്ചാരികള്‍, ബിസിനസുകാര്‍, വിദഗ്ധ തൊഴിലാളികള്‍, പ്രൊഫഷനലുകള്‍ എന്നിവര്‍ക്കും നിയഭേദഗതി ഉപകാരപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: