ന്യൂദല്‍ഹി: മാതാപിതാക്കള്‍ക്കിടയിലുള്ള കലഹം മൂലം നോര്‍വേ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലുള്ള കുട്ടികളെ പിതൃസഹോദരന് വിട്ടുനല്‍കാന്‍ നോര്‍വേ ശിശുക്ഷേമ സമിതി വിസമ്മതിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടികളുടെ മാതാപിതാക്കള്ക്കിടയിലുണ്ടായ കലഹവും അവരുടെ കുടുംബങ്ങള്‍ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസവും കുട്ടികളെ കുടുംബത്തിന് വിട്ടുനല്കാതിരിക്കാന് കാരണമായതായി നോര്‍വേ ശിശു ക്ഷേമ സമിതി ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് ഇതുസംബന്ധിച്ച കേസിന്റെ വിചാരണ കോടതി റദ്ദാക്കി.
രക്ഷിതാക്കളുടെ നിലപാടുകള്‍ മാറിമറിയുകയാണ്. ഈ അവസരത്തില്‍ കുട്ടികളെ സംരക്ഷിക്കാന്‍ കുടുംബാംഗങ്ങള്‍ തയാറായാലും വിട്ടുകൊടുക്കില്ല. ഇന്ത്യയില്‍ കുട്ടികളെ ഇരു കുടുംബങ്ങളും തട്ടിക്കളിക്കുമെന്നതിനാലാണിതെന്നും കോടതി വ്യക്തമാക്കി.
അതേസമയം കുട്ടികളുടെ മാതാവ് സാഗരികയ്ക്ക് മാനസികാസ്വസ്ഥ്യം ഉണ്ടെന്ന് കാണിച്ച് വിവാഹമോചനം ചെയ്യാന്‍ ശ്രമിച്ചെന്ന ശിശുക്ഷേമ സമിതിയുടെ ആരോപണം ഭര്‍ത്താവ് അനുരൂപ് ഭട്ടാചാര്യ നിഷേധിച്ചു.നോര്‍വേ ശിശുക്ഷേമ സമിതി കഴിഞ്ഞ മെയിലാണ് വീട്ടിലെ മാതാപിതാക്കളോടൊപ്പം കുട്ടികള്‍ സുരക്ഷിതരല്ലെന്ന് കണ്ട് മൂന്നു വയസുള്ള അഭിജ്യനെയും ഒരുവയസുള്ള ഐശ്വര്യയെയും ഏറ്റെടുത്ത് സംരക്ഷിക്കാന്‍ തീരുമാനിച്ചത്.
രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ അനുരൂപിന്റെ സഹോദരനു കുട്ടികളെ വിട്ടുനല്‍കാമെന്ന നിലപാടാണു ശിശു ക്ഷേമ വകുപ്പ് എടുത്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സാഗരികയ്ക്കു മാനസിക രോഗമുണ്ടെന്ന് ആരോപിച്ച് അനുരൂപ് രംഗത്തു വന്നതോടെ അധികൃതര്‍ നിലപാടു മാറ്റുകയായിരുന്നു. 23നു നടക്കേണ്ട വിചാരണ കേള്‍ക്കാന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: