കാസര്‍കോട് : മീപ്പുഗിരിയി ശ്രീദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രമുറ്റത്തെ പോത്തിണ്റ്റെ അറുത്തതല വെച്ച് ആരാധനാലയം അശുദ്ധമാക്കിയ സംഭവത്തില്‍ രണ്ടുപേരെ കൂടി കോടതി റിമാണ്ട് ചെയ്തു. ചൂരിയിലെ ടി.എസ് മുഹമ്മദ് ജാബിര്‍ (19), മീപ്പുഗിരിയിലെ ശിഹാബുദ്ദീന്‍ ഹക്ക് (22) എന്നിവരെയാണ്. കേസ് അന്വേഷിക്കുന്ന പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാണ്റ്റ് ചെയ്തു. നേരത്തെ ഈ കേസില്‍ മീപ്പുഗിരിയിലെ മുഹമ്മദ് ബിലാലിനെ പെരുമ്പാവൂരില്‍ (21) അറസ്റ്റ് ചെയ്തിരുന്നു. ശിഹാബുദ്ദീന്‍ ഹക്ക് ബേക്കറി തൊഴിലാളിയാണ്. ജാബിര്‍ പ്ളസ്ടു വിദ്യാര്‍ത്ഥിയാണ്. ഈ കേസില്‍ ഇനിരണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് കാസര്‍കോട് സിഐ ബാബു പെരിങ്ങോത്ത് പറഞ്ഞു. മീപ്പുഗിരിയിലെ ക്ഷേത്രത്തെ അപമാനിക്കാന്‍ പ്രതികള്‍ ആസൂത്രിതമായി പദ്ധതികള്‍ ആവിഷ്ക്കരിച്ചിരുന്നു. ഇതേതുടര്‍ന്ന് സംഭവ ദിവസം രാത്രി ക്ഷേത്രത്തിനു തൊട്ടടുത്ത നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ താമസിക്കുകയും, രാത്രി രണ്ടു മണിയോടെ തൊട്ടടുത്ത വീട്ടുപറമ്പില്‍ മരത്തില്‍ തൂക്കിയിട്ടിരുന്ന പോത്തിണ്റ്റെ തല ക്ഷേത്രത്തിനു മുമ്പിലെ ദീപസ്തംഭത്തില്‍ വെക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പിന്നീട് പുലര്‍ച്ചെ പ്രതികള്‍ ഒളിവില്‍ പോയി. അന്വേഷണ സംഘത്തില്‍ എ എസ് പി ടി കെ ഷിബു, നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി തമ്പാന്‍, സിഐ ബാബു പെരിങ്ങോത്ത്, എസ് ഐ മാരായ ബി ജുലാല്‍, രത്നാകരന്‍, എ. എസ് ഐ രവീന്ദ്രന്‍, പോലീസുകാരായ പ്രദീപ് ചവറ, തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: