ന്യൂയോര്‍ക്ക്: ആപ്പിളിന്റെ പുതിയ ഐ പാഡ് 3 പുറത്തിറങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ മൂന്ന് ദശലക്ഷത്തോളം ഐപാഡുകള്‍ വിറ്റഴിച്ചതായി റിപ്പോര്‍ട്ട്. ടാബ്ലറ്റ് കമ്പ്യൂട്ടറായ ഐപാഡിന്റെ പരിഷ്കരിച്ച മൂന്നാമത്തെ പതിപ്പാണ് കഴിഞ്ഞ വെള്ളിയാഴ്ച വിപണിയിലെത്തിയത്.
മെച്ചപ്പെടുത്തിയ ഡിസ്പ്ലെ, മികച്ച ക്യാമറ, വേഗതയേറിയ പ്രോസസര്‍ തുടങ്ങിയ നിരവധി സവിശേഷതകളാണ് ഇതിനുള്ളതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഹോങ്കോങ്ങ്, ജപ്പാന്, പ്യൂവര്‍ട്ടോ റിക്കോ, സിംഗപ്പൂര്‍, സ്വിറ്റ്സര്‍ലന്റ്, യുകെ, യുഎസ് എന്നീ രാജ്യങ്ങളിലാണ് നിലവില്‍ ഈ പുതിയ ഐപാഡ് ലഭ്യമാകുന്നത്. 24 രാജ്യങ്ങളില്‍ കൂടി മാര്‍ച്ച് 23 മുതല്‍ ഐപാഡ് ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ മുഖേന ലഭ്യമാകും. വെള്ള, കറുപ്പ് നിറങ്ങളില്‍ ലഭിക്കുന്ന ആപ്പിള്‍ ഐപാഡിന്റെ വില 499 യുഎസ് ഡോളറിനും 829 യുഎസ് ഡോളറിനും ഇടയിലാണ്. അതേസമയം ഐപാഡ് 2 ന്റെ വിലയില്‍ കുറവുവരുത്തിയിട്ടുണ്ട്. 399 യുഎസ് ഡോളറിനും 529 യുഎസ് ഡോളറിനും ഇടയിലാണ് ഇതിന്റെ വില.
2010 ല്‍ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ അവതരിപ്പിച്ചതിനുശേഷം ഇതുവരെയായി 55 ദശലക്ഷം ഐപാഡുകളാണ് വിറ്റഴിച്ചതെന്ന് ആപ്പിള്‍ സിഇഒ ടിം കൂക് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: