വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി 1963 ല്‍ കൊല്ലപ്പെടുമെന്ന് ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്ട്രോയ്ക്ക് അറിയാമായിരുന്നുവെന്ന് മുന്‍ സിഐഎ ഏജന്റ് ബ്രിയാന്‍ ലാറ്റല്‍. അദ്ദേഹം എഴുതിയ പുസ്തകമായ ‘കാസ്ട്രോസ് സീക്രട്ട്സ്- ദി സിഐഎ ആന്റ് ക്യൂബാസ് ഇന്റലിജന്‍സ് മെഷീന്’ എന്ന പുസ്തകത്തിലാണ് ഈ പരാമര്‍ശം. താന്‍ യുഎസ് പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയെ വധിക്കാന്‍ പോവുകയാണെന്ന് കാസ്ട്രോ അദ്ദേഹത്തിന്റെ ജീവനക്കാരോട് പറഞ്ഞുവത്രെ. ലാറ്റിനമേരിക്കയിലെ മുന്‍ സിഐഎ ഇന്റലിജന്‍സ് ചീഫാണ് ബ്രിയാന്‍ ലാറ്റല്‍.
1963 നവംബര്‍ 23 ന് കെന്നഡി വധിക്കപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ടെക്സാസില്‍നിന്നും ഹവാനക്ക് ലഭിക്കണമെന്ന് കാസ്ട്രോ ഇന്റലിജന്‍സ് ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു. ഫിഡല്‍ കാസ്ട്രോ കെന്നഡിയെ വധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് താന്‍ പറയുന്നില്ലെന്ന് ലാറ്റല്‍ സൂചിപ്പിക്കുന്നു. കാരണം തനിക്കതിനാവശ്യമായ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: