കാസര്‍കോട്: ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന വയനാട്ടു കുലവന് തെയ്യംകെട്ട് മഹോത്സവത്തിണ്റ്റെ ബപ്പിടല്‍ ചടങ്ങിനോടനുബന്ധിച്ച് നടക്കുന്ന മൃഗവേട്ട ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ വി എന്‍ ജിതേന്ദ്രണ്റ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥന്മാരുടെ യോഗം നിര്‍ദ്ദേശിച്ചു. ഇതിനെതിരെ വന്യമൃഗ സംരക്ഷണ നിയമമനുസരിച്ച് ശക്തമായ നിയമ നടപടി എടുക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. കൊന്നൊടുക്കുന്ന മൃഗങ്ങളെ കടത്തി കൊണ്ട് പോകുന്ന വാഹനങ്ങളെ പിടിച്ചെടുത്ത് കണ്ട് കെട്ടുകയും, കുറ്റവാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. കണ്ണൂറ് ജില്ലയില്‍ വയനാട്ട് കുലവന് തെയ്യംകെട്ടില്‍ മൃഗവേട്ടയ്ക്ക് പകരം പ്രതീകാത്മകമായി കുമ്പളത്തെ ഉപയോഗിക്കുന്ന രീതി കാസര്‍ഗോഡ് ജില്ലയിലും മാതൃകയാക്കാവുന്നതാണ്. മൃഗവേട്ടക്കെതിരെയും നിയമലംഘനത്തിനെതിരെയും പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണവും പ്രചരണവും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. തെയ്യംകെട്ട് നടക്കുന്ന കാലയളവില്‍ വനമേഖലയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ പട്രോളിംഗ് ശക്തമാക്കും. പോലീസും കൂടുതല്‍ ജാഗ്രത പാലിക്കും. യോഗത്തില്‍ സബ് കളക്ടര്‍ പി ബാലകിരണ്‍, കണ്ണൂറ് ഡിവിഷന് ഫോറസ്റ്റ് ഓഫീസര്‍ ഡി രഞ്ജന്‍, ഫ്ളയിങ്ങ് സ്ക്വാഡ് ഫോറസ്റ്റ് ഓഫീസര്‍ ജോണ്‍ മാത്യു, റേയ്ഞ്ച് ഓഫീസര്‍ എം രാജീവന്, ഡി വൈ എസ് പി രഘുരാമന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: