ദുബായ്: പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സൈനിക നടപടികളില്‍ ഇറാന് യാതൊരു പേടിയുമില്ലെന്ന് ഇറാന് പ്രസിഡന്റ് മെഹ്മൂദ് അഹ്മദ് നെജാദ്. പടിഞ്ഞാറന്‍ ടെഹ്റാന് സന്ദര്‍ശിക്കാന്‍ കരാജ് പട്ടണത്തില്‍ എത്തിയപ്പോഴാണ് ഇറാന് ബോംബുകളെയും യുദ്ധവിമാനങ്ങളെയും പേടിയില്ലെന്നും അതെല്ലാം വെറുതെയാണെന്നും നെജാദ് പറഞ്ഞതായി ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
ആണവപദ്ധതികളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാമെന്ന ഇറാന്റെ അഭ്യര്‍ത്ഥന അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ അംഗീകരിച്ചിരിക്കെയാണ് ഇറാന്റെ മുന്നറിയിപ്പ്. ഇതിനിടെ, ഇസ്രയേലിന്റെ മുുതിര്ന്ന രാഷ്ട്രീയ നേതാക്കളുമായി സംസാരിച്ചുവെങ്കിലും ആ രാജ്യത്തിന്റെ സൈനിക-വ്യോമാക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഒരു സമാധാനപരമായ പരിഹാരമാണ് കാണേണ്ടതെന്നും അതിനായി എല്ലാവരും ശ്രമിക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: