ഇസ്ലാമാബാദ്: 1990 കളില്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയക്കാരെ സ്വാധീനിക്കാനായി പാക് ചാരസംഘടനയായ ഐഎസ്ഐ പണം വിതരണം ചെയ്തെന്ന കേസില്‍ പിഎംഎല്‍-എന്‍ നേതാവ് നവാസ് ഷെരീഫിന് താന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പണം കൊണ്ടുകൊടുത്തിട്ടുണ്ടെന്ന ആരോപണവുമായി ബാങ്കുദ്യോഗസ്ഥന്.
രണ്ടുതവണ രാജ്യത്ത് പ്രധാനമന്ത്രി പദത്തിലെത്തിയ നവാസ് ഷെരീഫിന് പക്ഷേ എത്ര പണം നല്‍കിയെന്ന് വ്യക്തമാക്കാന്‍ മെഹ്റാന് ബാങ്ക് മുന്‍ മേധാവി യൂനസ് ഹബീബ് തയ്യാറായില്ല. എന്നാല്‍ പാക്കിസ്ഥാനിലെ പഞ്ചാബില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയായ പിഎംഎല്‍എന്‍ നേതാവ് ഷഹബാസ് ഷെറീഫിന് 25 ലക്ഷം രൂപ 1993 സെപ്തംബര്‍ 27 ന് ടെലഗ്രാഫ് മുഖേന അയച്ചുകൊടുത്തിരുന്നതായും ജിയോ ന്യൂസിനനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
പതിനാറ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഫയല്‍ ചെയ്ത ഈ കേസില്‍ സുപ്രീംകോടതി കഴിഞ്ഞമാസം വാദം കേള്‍ക്കല്‍ ആരംഭിക്കുകയും പുനരന്വേഷണത്തിന് കഴിഞ്ഞ ദിവസം ഉത്തരവിടുകയും ചെയ്തിരുന്നു.
1990 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇസ്ലാമി ജംഹൂരി ഇറ്റെഹാഡിനെ അധികാരത്തിലെത്തിക്കാന്‍ 1.48 ബില്യണ്‍ രൂപ ആര്‍മിയ്ക്ക് നല്‍കിയെന്നും 400 മില്യണ്‍ രൂപ രാഷ്ട്രീയക്കാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് വിതരണം ചെയ്തതായും വാദം കേള്‍ക്കലിനിടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിപിപി അധികാരത്തിലെത്താതിരിക്കാന്‍ വേണ്ടിയാണ് ഐഎസ്ഐ ഇങ്ങനെയൊരു തന്ത്രം പ്രയോഗിച്ചത്. എന്നാല്‍ ആരോപണവിധേയരായ രാഷ്ട്രീയക്കാരെല്ലാം ഹബീബിന്റെ വാദം നിഷേധിച്ചിട്ടുണ്ട്.
ഇസ്ലാമിക് പുരോഹിതര്‍ നവാസ് ഷെറീഫിന് എതിരായി നിന്ന 1993 കാലഘട്ടത്തില്‍ ഷെരീഫിന്റെ അധികാരം ദുര്‍ബലപ്പെടുത്താന്‍ പണം ചെലവഴിച്ചതായും ഇങ്ങനെ രാഷ്ട്രീയക്കാര്‍ക്ക് പണം കൊടുക്കുന്ന രീതി കൈക്കൂലിയില്നിന്നും വ്യത്യസ്തമല്ലെന്നും പണം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്നും ഹബീബ് വ്യക്തമാക്കി. ഇത്രയും തുക താന്‍ ബാങ്കു ഫണ്ടില്‍നിന്നുമാണ് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പാക് മുന്‍ പ്രസിഡന്റ് ഗുലാം ഇഷഖ് ഖാനും ആര്‍മി തലവനുമായിരുന്ന ജനറല്‍ മിര്‍സ അസ്ലാം ബെഗ്ഗുമാണ് ഫണ്ട് വിതരണം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് നേരത്തെ ഹബീബ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: