വാഷിംഗ്ടണ്‍: ‘നൂറ്റാണ്ടിന്റെ വിചാരണ’ എന്ന് കാത്തിരിക്കുന്ന ഖാലിദ് ഷെയ്ക് മുഹമ്മദിന്റെ വിചാരണ യുഎസ് പട്ടാളക്കോടതിയില്‍ വരുന്നു. അമേരിക്കയില്‍ സപ്തംബര്‍ 11 ന് നടന്ന ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം മുഹമ്മദാണെന്നാണ് വിലയിരുത്തല്‍. ഏറെ വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് അമേരിക്കന്‍ അധികൃതരുടെ തീരുമാനം. ഖാലിദ് ഷെയ്ക് മുഹമ്മദിന്റെ സഹായിയായ മജീദ്ഖാന് ക്യൂബയിലെ ഗ്വാണ്ടനാമോ ജയിലില്‍ കഴിയുന്ന ഭീകരവാദികള്‍ക്കെതിരെ തെളിവ് കൊടുക്കാമെന്ന് യുഎസ് അധികൃതരുമായി ധാരണയായിരുന്നു.
2001 ല്‍ നടന്ന ആക്രമണത്തില്‍ മൂവായിരത്തോളം പേര് കൊല്ലപ്പെട്ടിരുന്നു. കെഎസ്എം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നാല്പത്തിയാറുകാരനാണ് യുഎസ് ഭരണകൂടത്തിന്റെ നിയമത്തിന് മുന്നില്‍ വരുന്നത്.
ബിന്‍ ലാദനെയും അല്‍ അവ്ലാഖിയെയും കൊന്നതിന്റെ ഖ്യാതി ഒബാമക്കാണ്. ഷെയ്ക് മുഹമ്മദിനെക്കൂടി വധിച്ചാല്‍ ഭീകരവാദം ചെറുക്കുന്നതില്‍ ഒബാമ ബലഹീനനാണെന്ന വാദം പൊളിയുമെന്ന് മുന്‍ യുഎസ് മിലിട്ടറി പ്രോസിക്യൂട്ടര്‍ കൊളോണല്‍ മോറിസ് ഡേവിസ് പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേസിന്റെ വിജയം ഒബാമക്ക് വിഷമം പിടിച്ചതായിരിക്കും. തീവ്രവാദത്തിനെതിരെയുള്ള സമീപനത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്നും വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തിലാണിത്.ഗ്വാണ്ടനാമോ ഫൈവ് എന്നറിയപ്പെടുന്ന സപ്തംബര്‍ പതിനൊന്നിലെ പ്രതികളുടെ വിചാരണ തെക്കന്‍ ക്യൂബയിലെ പ്രത്യേക സൈനിക കോടതിയിലാണ് നടക്കുന്നത്. അക്രമത്തിനുശേഷം ജോര്‍ജ് ബുഷാണ് പ്രത്യേക കോടതി ഉണ്ടാക്കിയത്. സൈനിക കോടതിയുടെ പ്രവര്‍ത്തനരീതി ഒബാമ ഭരണകൂടം പരിഷ്കരിച്ചിരുന്നു.
ഷെയ്ക് മുഹമ്മദ്, സൗദി അറേബ്യക്കാരനായ വാലിദ് ബിന്‍ അത്താഷ്, യമന്‍ വംശജനായ റംസിബിന് അല്‍-ഷിബ്, പാക്കിസ്ഥാന്‍കാരനായ അമര്‍ അലി-ബലൂചി, അലി അബ്ദ് അല്‍-അസീസ് അലി, മുസ്തഫ അല്‍ ഹഖ്സായി തുടങ്ങിയവര്‍ക്ക് വധശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
88 പേജ് വരുന്ന പ്രതികളുടെ പട്ടികയില്‍ 2,976 പേരുടെ മരണത്തിനിടയാക്കി സംഭവത്തെ എങ്ങനെ സംയോജിപ്പിച്ചുവെന്ന് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഷെയ്ക് മുഹമ്മദ് പലതവണ ഇത് അംഗീകരിച്ചിട്ടുണ്ടെന്നും യുഎസ് അറ്റോര്‍ണി ജനറലായിരുന്ന മിഖേയല്‍ മുക്സി പറഞ്ഞു.
എന്നാല്‍ ഭയപ്പെടുത്തി എടുത്ത തെളിവുകള്‍ പട്ടാളക്കോടതിയില്‍ വിചാരണസമയത്ത് പരിഗണിക്കില്ലെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ മാര്‍ക് മാര്ട്ടിന് പറഞ്ഞു. ഷെയ്ക് മുഹമ്മദ് പലതവണ കുറ്റം ഏറ്റുപറഞ്ഞിട്ടുണ്ടെങ്കിലും പ്രോസിക്യൂഷന് രേഖാമൂലമായ തെളിവ് തന്നെ ലഭിക്കണം.
എന്നാല്‍ മജീദ്ഖാന് ഷെയ്ക് മുഹമ്മദിനും മറ്റ് പ്രതികള്‍ക്കുമെതിരെ തെളിവുകള്‍ നല്കുകയാണെങ്കില് കേസിന്റെ വിചാരണ അതിവേഗം പൂര്‍ത്തിയാകുമെന്ന് നിയമവിദഗ്ധനായ കരേന്‍ ഗ്രീന്‍ബര്‍ഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: