കറാച്ചി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 20 ഉം 25 ഉം പെണ്‍കുട്ടികളെ ഓരോ മാസവും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്. എന്നാല്‍ ഈ വിഷയത്തില്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും നിയമത്തിന്റെ പഴുതുകളിലൂടെ കുറ്റവാളികള്‍ രക്ഷപ്പെടരുതെന്നും മനുഷ്യാവകാശ കമ്മീഷന് ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥികളും വിവാഹം ചെയ്ത സ്ത്രീകളും കുട്ടികളും മതപരിവര്‍ത്തനത്തിന് വിധേയരാകുന്നുണ്ടെന്ന് കമ്മീഷന് പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാകുക മാത്രമല്ല മുസ്ലീം മതത്തില്‍പ്പെട്ട ആണ്‍കുട്ടികളെ വിവാഹം കഴിക്കുകയും ചെയ്യുന്നുണ്ടെന്നും കമ്മീഷന് അറിയിച്ചു. ഇത്തരത്തില്‍ പരിവര്‍ത്തനത്തിന് വിധേയയായ 18 വയസുകാരിയായ റിങ്കിള് കുമാരി എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി സ്വന്തം ആഗ്രഹപ്രകാരമാണ് മതപരിവര്‍ത്തനം നടത്തിയതെന്ന് പറഞ്ഞു.
അതേസമയം, ഹിന്ദു സമൂഹത്തിനുവേണ്ടി കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്നും ഇതിനായി പുതിയ നിയമം കൊണ്ടുവരണമെന്നും കമ്മീഷന് ഉദ്യോഗസ്ഥന് ബാദര്‍ സൂമ്രോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: